കോട്ടയം∙ എല്ലാം ജനങ്ങൾ തീരുമാനിക്കുമെന്നും പ്രവചനത്തിന് ഇല്ലെന്നും യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. എല്ലാം ഇന്നു ജനങ്ങളുടെ കോടതിയിലാണ്. വോട്ടെടുപ്പ് ദിവസം രാവിലെ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ.
അതെ സമയം ദേവസ്വത്തിന്റെ വിവിധ ക്ഷേത്രങ്ങളിൽ ചാണ്ടി ഉമ്മനു വേണ്ടി വഴിപാടുകൾ നടത്തി. പിതാവിനോടുള്ള സ്നേഹവും എനിക്കു വേണ്ടിയുള്ള പ്രാർഥനയുമാണ് വഴിപാടുകൾക്ക് പിന്നിലെന്നു ചാണ്ടി ഉമ്മൻ പ്രതികരിച്ചു.രാവിലെ പുതുപ്പള്ളി പള്ളിയിലും ഉമ്മന് ചാണ്ടിയുടെ കല്ലറയിലെത്തിയും ചാണ്ടി ഉമ്മൻ പ്രാർഥിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








