ദില്ലി: പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത ദേശീയ ചിഹ്നമായ അശോക സ്തംഭത്തിനു നരഭോജി ഭാവമാണുള്ളതെന്നും ആർജെഡി ട്വീറ്റ് ചെയ്തു. അതെ സമയം ദേശീയ ചിഹ്നമായ അശോക സ്തംഭത്തിലെ സിംഹങ്ങൾക്ക് സൗമ്യഭാവമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു പല പ്രതിപക്ഷ കക്ഷികളും ഇതിനെതിരെ രംഗത്ത് എത്തി. അമൃത് കാലിൽ നിർമ്മിച്ചവ രാജ്യത്തെ എല്ലാം തിന്നുന്ന നരഭോജിയുടെ ഭാവം കാണിക്കുന്നെന്ന് ട്വീറ്റിൽ പറയുന്നു. നമ്മുടെ ദേശീയ ചിഹ്നത്തോടുള്ള അവഹേളനമാണ് പുതിയ സ്തംഭമെന്ന് തൃണമൂൽ രാജ്യസഭാ വക്താവും പ്രസാർ ഭാരതിയുടെ മുൻ സിഇഒയുമായ ജവഹർ സിർകാർ ട്വീറ്റ് ചെയ്തു. എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് പ്രതിമയുടെ ശില്പിയായ സുനിൽ ദിയോർ. സാരനാദിലെ യഥാര്‍ത്ഥ അശോക സ്തംഭത്തിന്റെ അതേ മാതൃകയില്‍ തന്നെയാണ് ഇതെന്നാണ് ഇദ്ദേഹം പറയുന്നത്. അതിന്റെ തൊട്ട് താഴെ നിന്ന് നോക്കുന്നവരുടെ കാഴ്ചപ്പാടാണ്. യഥാര്‍ത്ഥ ശില്‍പ്പം ദീര്‍ഘകാലം എടുത്ത് പഠിച്ച ശേഷമാണ് ഇത്തരത്തില്‍ ഒരു ശില്‍പ്പം നിര്‍മ്മിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്. .ശില്‍പ്പത്തിന്റെ അടിയില്‍ നിന്ന് നോക്കിയാല്‍ സിംഹങ്ങള്‍ ”രൗദ്രഭാവം” ഉള്ളപോലെ തോന്നും ഇദ്ദേഹത്തിന്റെ സഹോദരനും ഗ്രാഫിക് ഡിസൈനറുമായ സുശില്‍ ദിയോർ ആണ് ഈ ശില്‍പ്പത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. സാരനാദിലെ ശില്‍പ്പത്തേക്കാള്‍ 20 മടങ്ങ് വലുതാണ് പാര്‍ലമെന്റിന് മുന്നില്‍ സ്ഥാപിക്കുന്ന ശില്‍പ്പത്തിന്റെ വലുപ്പം എന്നും ഇദ്ദേഹം പറയുന്നു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.