മുക്കം: മുക്കത്ത് സര്‍വ്വീസിനായി മൊബെെല്‍ ഷോപ്പില്‍ കൊണ്ട് വന്ന ഫോണ്‍ തീപ്പിടിച്ച് പൊട്ടിത്തെറിച്ചു. മുക്കം കൊടിയത്തൂരിലെ ചാലില്‍ മൊബെെല്‍ ഷോപ്പില്‍ ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം നടന്നത് . ഒരാഴ്ച്ചയോളമായി ഫോണിന്റെ ബാറ്ററിക്ക് തകരാർ ഉണ്ടായിരുന്നു. തുടർന്ന് ഉടമ ഫോണ്‍ നന്നാക്കാനായി വീട്ടുടമസ്ഥന് മൊബെെല്‍ ഷോപ്പില്‍ എത്തിക്കുകയും ജീവനക്കാരന് സര്‍വ്വീസിനായി ഫോണ്‍ തുറക്കുകയും ചെയ്തതോടെയാണ് തീപ്പിടിച്ച് പൊട്ടിത്തെറിച്ചത്.
അതേസമയം , തീ ആളിക്കത്തിയെങ്കിലും ജീവനക്കാരന് തലനാരിഴക്ക് രക്ഷപ്പെട്ടു. കേടുവന്ന ബാറ്ററിയുമായി മൊബെെല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതിന്റെ അപകട സാധ്യത ജനങ്ങള്‍ മനസ്സിലാക്കണമെന്ന് മൊബെെല്‍ ഷോപ്പ് ഉടമകള്‍ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.