മാവൂർ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മുഴപ്പാലം പാലത്തിന്റെ നിർമാണം തുടങ്ങി. നിലവിലുള്ള പാലം പൊളിച്ച് 11 മാസത്തിന് ശേഷമാണ് പണി തുടങ്ങിയത്. കഴിഞ്ഞ ജനുവരിയിൽ നിലവിലുള്ള പാലം പൊളിച്ചെങ്കിലും പണി തുടങ്ങുംമുമ്പ് കരാറുകാർ സ്ഥലം വിട്ടു. ഏറെ സമരങ്ങൾക്കും സമ്മർദ്ദങ്ങൾക്കും ശേഷമാണ് ഇത് പുനരാരംഭിച്ചത്. കരിങ്കൽ ഭിത്തിയും കൈവരികളും തകർന്നതിനെ തുടർന്നാണ് മാവൂർ-ചാത്തമംഗലം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം നവീകരിക്കാൻ തീരുമാനിച്ചത്. ജനുവരിയില്‍ പാലം പൊളിക്കുന്നതുവരെ ബസ് സര്‍വിസ് അടക്കം ഉണ്ടായിരുന്നു.
മാവൂരില്‍നിന്ന് കണ്ണിപ്പറമ്ബ് വഴി കുന്ദമംഗലത്തേക്കുള്ള ബസുകള്‍ പടാരുകുളങ്ങരയില് യാത്രക്കാരെ ഇറക്കി അരയങ്കോട്, വെള്ളലശ്ശേരി, പാലക്കാടി വഴിയാണ് പോകുന്നത്. മാവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, വെള്ളന്നൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, എസ്.ഡി സാബു കോളജ് എന്നിവിടങ്ങളിലേക്കുള്ള വിദ്യാര്‍ഥികള്‍ കിലോമീറ്ററുകള്‍ താണ്ടിയാണ് വിദ്യാലയങ്ങളില്‍ എത്തുന്നത്.
പൊതുമരാമത്ത് വകുപ്പ് അനുവദിച്ച 14 കോടി രൂപ ഉപയോഗിച്ചാണ് നിർമാണം. നേരത്തെ മൂന്ന് മീറ്റർ വീതിയുണ്ടായിരുന്ന പാലത്തിന് 8.5 മീറ്റർ വീതിയുണ്ടാകും. നിലവിലുള്ള റോഡിൽ നിന്ന് ഒരു മീറ്റർ ഉയർത്തും. 12 മീറ്ററാണ് പാലത്തിന്റെ നീളം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.