കോഴിക്കോട് : കോഴിക്കോട് പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച സംഭവത്തില്‍ ഫുട്ബോള്‍ താരങ്ങളുടെ കട്ടൗട്ടില്‍ ഇടപെട്ട് കോഴിക്കോട് ജില്ലാ കളക്ടര്‍. കട്ടൗട്ടിന് എതിരെ ഉയര്‍ന്നു വന്നിട്ടുള്ള പരാതിയില്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ കൊടുവള്ളി നഗരസഭയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പരാതിയില്‍ ആവശ്യമായ തുടര്‍നടപടി സ്വീകരിച്ച് പരാതിക്കാരനെ അറിയിക്കണമെന്നും റിപ്പോര്‍ട്ട് അയക്കണമെന്നുമാണ് നിര്‍ദ്ദേശം. ശ്രീജിത്ത് പെരുമന എന്ന അഭിഭാഷകന്‍ കലക്ടര്‍ക്ക് നല്‍കിയ പരാതിയിലാണ് നടപടി.
എന്നാൽ, ലോകകപ്പ് കഴിയുന്നതുവരെ പുള്ളാവൂര്‍ പുഴയിലെ ഫുട്ബോൾ ഇതിഹാസങ്ങളുടെ കട്ടൗട്ടുകൾ മാറ്റില്ലെന്ന് കൊടുവള്ളി നഗരസഭ അറീച്ചു. ഇക്കാര്യത്തിൽ രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനപിന്തുണ നഗരസഭയ്ക്കുണ്ട്. പരിസ്ഥിതി പ്രശ്ന പരാതി അടിസ്ഥാനരഹിതമാണെന്ന് കൗൺസിലർ എ.പി.മജീദ് പറഞ്ഞു.
കൊടുവള്ളി നഗരസഭാ കൗൺസിലറുടെ പ്രതികരണം
മുഖ്യമന്ത്രി പോലും കട്ടൗട്ടുകൾ കണ്ട് അഭിനന്ദിക്കുകയും പിന്തുണക്കുകയും ചെയ്തിട്ടുണ്ട്. നിരവധി പേർ സോഷ്യൽ മീഡിയയിൽ ആശംസകൾ അറിയിച്ചിട്ടുണ്ട്. ഫിഫയും ചിത്രത്തിന് അംഗീകാരം നൽകിയിട്ടുണ്ട്. ഈ വിഷയത്തിൽ കൊടുവള്ളിയിലെ ജനങ്ങൾ ഒറ്റക്കെട്ടാണെന്ന് കൗൺസിലർ എ.പി.മജീദ് വ്യക്തമാക്കി.
ഖത്തര്‍ ലോകകപ്പിനോട് അനുബന്ധിച്ചാണ് കോഴിക്കോട് പുള്ളാവൂര്‍ പുഴയില്‍ ലയണല്‍ മെസി, നെയ്‌മര്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരുടെ കൂറ്റന്‍ കട്ടൗട്ടുകള്‍ സ്ഥാപിച്ചത്. കട്ടൗട്ടുകൾ മാറ്റാൻ ജില്ലാ കലക്ടർ കൊടുവള്ളി നഗരസഭയ്ക്ക് നിർദേശം നൽകുകയായിരുന്നു.
ലയണല്‍ മെസ്സി,നെയ്മര്‍,ക്രിസ്ത്യാനോ റൊണാള്‍ഡോ എന്നിവരുടെ വമ്ബന്‍ കട്ട്‌ഔട്ടുകള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. ഫിഫ അടക്കം തങ്ങളുടെ ഔദ്യോഗികം പേജ് വഴി ഇത് പങ്കുവെക്കുകയും ചെയ്തിരുന്നു.
പുഴ കയ്യേറിയെന്നും, സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുമെന്നും ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന പരാതി നല്‍കിയിരുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









