കോഴിക്കോട്: വടകര കോട്ടപ്പള്ളി സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കവർച്ച. സ്വർണ കിരീടം, മാല, സുബ്രഹ്മണ്യന്റെ വേല്, 10000 രൂപ എന്നിവ നഷ്ടപ്പെട്ടു. ഒരു ഭണ്ഡാരം കുത്തിത്തുറന്ന് പണം അപഹരിച്ചു. മറ്റൊന്ന് പൊളിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒരുലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.
പൂജയ്ക്ക് ശേഷം പൂജാരി താക്കോൽ ക്ഷേത്രത്തിൽ തന്നെ സൂക്ഷിച്ചിരുന്നു. ഇതുപയോഗിച്ച് വാതിൽ തുറന്നാണ് കവർച്ച നടത്തിയത്. ക്ഷേത്രത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു. സമിതി അംഗങ്ങളുടെ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









