ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.രാവിലെ പതിനൊന്ന് മണിയ്ക്ക് റേഡിയോ പരിപാടിയായ ‘മന്‍ കി ബാത്തിലൂടെയാണ്’ മോദി രാജ്യത്തെ അഭിസംബോധന ചെയ്യുക. തന്റെ ട്വീറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എല്ലാവരും ട്യൂണ്‍ ചെയ്യുക എന്നാണ് ഇന്നലെ രാത്രി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഇന്ത്യയില്‍ പരീക്ഷണം പുരോഗമിക്കുന്ന വിവിധ കൊവിഡ് വാക്‌സിനുകളുടെ വികസന, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്നലെ പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മോദി മന്‍ കി ബാത്തിലൂടെ പങ്കുവച്ചേക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









