കോഴിക്കോട് : സ്കൂള്‍ വാർഷികാഘോഷ ചടങ്ങിനിടെ പ്രിൻസിപ്പല്‍ കുഴഞ്ഞു വീണു മരിച്ചു. കുറ്റ്യാടി ഐഡിയല്‍ പബ്ലിക് സ്കൂള്‍ പ്രിൻസിപ്പല്‍ മലപ്പുറം വെസ്റ്റ് കോഡൂർ വരിക്കോട് ആനക്കായി എ.കെ. ഹാരിസ് (46) ആണ് മരിച്ചത്.
സ്കൂള്‍ വാർഷിക സമ്മേളനത്തില്‍ പ്രസംഗിച്ച് വേദിയില്‍ നിന്ന് മടങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോഴിക്കോട് ഇർഷാദിയ കോളജ് പ്രിൻസിപ്പല്‍, മഞ്ചേരി മുബാറക് ഇംഗ്ലീഷ് സ്കൂള്‍ പ്രിൻസിപ്പല്‍, മലപ്പുറം മാസ് കോളജ് അധ്യപകൻ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. എസ്ഐ.ഒ സംസ്ഥാന സമിതി അംഗം, മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡണ്ട്, സോളിഡാരിറ്റി സംസ്ഥാന പ്രതിനിധി സഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
പിതാവ്: പരേതനായ ഹൈദ്രസ്. മാതാവ്: ആസ്യാബി കൊടിയാടൻ. ഭാര്യ: സി.എച്ച്. ലുബൈബ. മക്കള്‍: അജ്വദ് ഹനാനി, അമാന ഫിദ, ഹനീന നദ, ഹംന ഹിദായ. സഹോദരൻ: എ.കെ. അലവി (ഉജാല വാച്ച് വർക്സ്, മലപ്പുറം). കബറടക്കം ഇന്നലെ വെസ്റ്റ് കോഡൂർ വരിക്കോട് ജുമാമസ്ജിദില്‍ നടന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.