റിയാദ്: ചരിത്രപ്രാധാന്യമുള്ള പള്ളികളുടെ വികസനത്തിന് വേണ്ടിയുള്ള മുഹമ്മദ് ബിൻ സൽമാൻ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൻറെ ഭാഗമായി മക്കയിൽ അഞ്ച് പുരാതന പള്ളികൾ പുനരുദ്ധരിക്കുന്ന നടപടിക്ക് തുടക്കം . മിനയിലെ ജംറ അൽഅഖബയ്ക്ക് സമീപം അബ്ബാസിയ ഖലീഫ അബൂ ജഅ്ഫർ അൽ-മൻസൂർ നിർമിച്ച ബഅ്യ പള്ളിയാണ് ഈ ഘട്ടത്തിൽ മക്ക മേഖലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തേത്. മശ്അർ മിനയിലെ ഹിജ്റക്ക് മുന്നോടിയായി ബൈഅത്ത് നടന്ന ‘ശിഅ്ബ് അൽ-അൻസാറി’ലാണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്. അതുല്യമായ വാസ്തുവിദ്യാ സവിശേഷതകളോട് കുടിയതാണ് ഇത്. ജിദ്ദയിൽ രണ്ട് പള്ളികളുടെ വികസനമാണ് പദ്ധതി ലക്ഷ്യമിടുന്നത്.അതിലൊന്ന് ഹാറത് അൽശാമിലെ അബൂ അനബ പള്ളിയാണ്. 900 വർഷത്തിലേറെ പഴക്കമുള്ളതാണിത്. മറ്റൊന്ന് ബലദ് മേഖലയിലെ ശാരിഅ് ദഹബിലെ ഖിദ്ർ പള്ളിയാണ്. 700 വർഷത്തിലേറെ പഴക്കമുള്ളതാണിത്. ജമൂം പട്ടണത്തിലെ അൽഫത്തഹ് പള്ളിയും ത്വാഇഫ് പട്ടണത്തിെൻറ തെക്ക് ഭാഗത്തുള്ള മർകസ് സഖീഫിലെ ജുബൈൽ പള്ളിയും വികസിപ്പിക്കുന്നതിലുൾപ്പെടും. രാജ്യത്താകെ ആകെ 30 പള്ളികളാണ് പുനരുദ്ധരിക്കുന്നത്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.