കോഴിക്കോട്: മഴയിൽ കോഴിക്കോട് നഗരത്തിൽ പല ഭാഗത്തും വെള്ളക്കെട്ട്. മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കും. രാവിലെ മുതൽ നഗരത്തിൽ മഴ തുടർന്നു. ലക്ഷങ്ങൾ ചെലവഴിച്ച് ഓട നവീകരിച്ചിട്ടും വെള്ളക്കെട്ടിനു മാറ്റമുണ്ടായില്ലെന്നു നാട്ടുകാർ പറഞ്ഞു.
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം വ്യാപകമായി മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറീച്ചു. ഇന്ന് എല്ലാ ജില്ലകളിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. മഴ ശക്തി പ്രാപിയ്ക്കാൻ സാധ്യതയുള്ള മലയോര മേഖലയില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നാളെ എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.