ഗാർഹിക ഉപഭോക്താക്കൾക്കുള്ള പാചക വാതക സിലിണ്ടറുകളുടെ വില കുറച്ചത് ഇന്ന് നിലവിൽ വരും. 200 രൂപയാണ് കുറച്ചത്. ഡൽഹിയിൽ 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറിന്റെ വില 1103 രൂപയിൽ നിന്ന് 903 രൂപയായി കുറയും. ഉജ്വൽ യോജന പദ്ദതിയിൽ ഉൾപ്പെട്ടവർക്ക് 703 രൂപയ്ക്കും സിലിണ്ടർ ലഭിക്കും. 33 കോടി പേർക്ക് പുതിയ പ്രഖ്യാപനത്തിന്റെ പ്രയോജനം ലഭിക്കും. ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് പാചക വാതക സിലിണ്ടറുകളുടെ വില കുറയ്ക്കാൻ തീരുമാനിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.