കൊടിയത്തൂർ: വെട്ടിയ വാഴത്തണ്ടിൽ കുലച്ച പൂവൻ പഴുത്തു. വലിയപറമ്പ് മീന മൻസിലിൽ സി.കെ. അബ്ദുറഹ്മാന്റെ വീടിന് സമീപത്തെ തോട്ടത്തിൽ വെട്ടിയ വാഴത്തണ്ടിലാണ് കുലച്ച പഴം പാകമായത്.
രോഗബാധയെ തുടർന്ന് മൂന്ന് മാസം മുമ്പ് വെട്ടിമാറ്റിയെങ്കിലും പിന്നീട് മുറിച്ചുമാറ്റിയ വാഴത്തണ്ടില്‍ കുലക്കുകയാണുണ്ടായത്. രണ്ട് ദിവസം മുമ്പാണ് കായ്കൾ പഴുക്കുന്നത് കണ്ടതെന്ന് സി.കെ. അബൂബക്കർ പറഞ്ഞു. വെട്ടിയ വാഴത്തണ്ടിൽ പഴുത്ത കായ്കൾ കാണാൻ ഒട്ടേറെപ്പേരെത്തി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.