മുക്കം: കൊടിയത്തൂർ തെയ്യത്തും കടവ് പാലത്തിന് സമീപം ഇരുവഞ്ഞിപ്പുഴയിൽ ഇന്നലെ കാണാതായ കൊടിയത്തൂർ സ്വദേശിക്കായുള്ള തിരച്ചിൽ പുനരാരംഭിച്ചു. വെളിച്ചക്കുറവും പ്രതികൂല കാലാവസ്ഥയും കാരണം ഇന്നലെ തിരച്ചിൽ തുടരാനാകാത്ത സ്ഥിതിയായി. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് ചാത്തപ്പറമ്പ് ഹുസൈൻ കുട്ടി എന്നയാളെ ഒഴുക്കിൽപ്പെട്ട് കാണാതായത്.
മുക്കം ഫയർഫോഴ്സും കോഴിക്കോട്ടുനിന്നുള്ള മുങ്ങൽ വിദഗ്ധരും വിവിധ സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് ഇന്ന് തിരച്ചിൽ നടത്തുന്നത്. കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് ജനപ്രതിനിധികളും മുക്കം പൊലീസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.