കോഴിക്കോട്: ജില്ലയിലെ ഡിജിറ്റല്‍ സര്‍വേ നടപടികളുടെ രണ്ടാം ഘട്ടം സെപ്‌റ്റംബര്‍ അവസാനം തുടങ്ങും. ആദ്യഘട്ട ഡിജിറ്റല്‍ സര്‍വേയില്‍ 16 വില്ലേജുകള്‍ ആയിരുന്നു ഉള്‍പ്പെട്ടത്.
ഇതില്‍ 10 വില്ലേജുകളുടെ ഫീല്‍ഡ് സര്‍വേ ജോലികള്‍ പൂര്‍ത്തീകരിച്ചു. ആറ് വില്ലേജുകളില്‍ ഫീല്‍ഡ് ജോലികള്‍ അന്തിമഘട്ടത്തിലാണ്. കലക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് ഉദ്യോഗസ്‌ഥര്‍ ഇക്കാര്യം അറിയിച്ചത്. മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനത്തിനായി സ്‌ഥലം ഏറ്റെടുക്കുന്നതിന്റെ കരടു രേഖകള്‍ തയാറാക്കാന്‍ നിയമിച്ച സ്വകാര്യ ഏജന്‍സി ഓഗസ്‌റ്റ് 29ന് ഫിനാന്‍ഷ്യല്‍ ഫീസിബിലിറ്റി അനാലിസിസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ ചുറ്റുമതില്‍ നിര്‍മാണത്തിനായി ബജറ്റില്‍ 20 ശതമാനം പ്ര?വിഷന്‍ ഉള്‍പ്പെടുത്തിയതായി പൊതുമരാമത്ത് റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ചുറ്റുമതില്‍ നിര്‍മ്മാണം നടത്തുന്നത് സ്‌പെഷ്യല്‍ ബില്‍ഡിങ്‌്് സബ്‌ഡിവിഷന്‍ ആണ്. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍പ്പെട്ട പാച്ചാക്കില്‍ തോട് നവീകരണ പ്രവര്‍ത്തിയുടെ 30% പൂര്‍ത്തീകരിച്ചു. ചേവരമ്ബലം ജംഗ്‌ഷന്‍ വീതി കൂട്ടുന്നതിനുള്ള അലൈന്‍മെന്റ് പ്ലാനിന് അംഗീകാരം ലഭിച്ചു. കുറ്റ്യാടിയില്‍ നിന്നും തൊട്ടില്‍പ്പാലം വഴി പക്രന്തളത്തേക്കുള്ള റോഡ് പുനരുദ്ധാരണ പ്രവൃത്തി പുരോഗമിക്കുകയാണ്. മഴ മാറിയാല്‍ ടാറിങ് നടത്തുമെന്ന് ഉദ്യോഗസ്‌ഥര്‍ അറിയിച്ചു.
പുനരുദ്ധാരണത്തിന് രണ്ട് റീച്ചുകളിലായി മൂന്ന് കോടി രൂപ വീതമുള്ള പ്രവൃത്തിയുടെ എസ്‌റ്റിമേറ്റിന് സാങ്കേതിക അനുമതി ലഭിച്ചിട്ടുണ്ട്. ടെന്‍ഡര്‍ ചെയ്‌ത് കരാര്‍ വെക്കുന്ന ഘട്ടത്തിലാണ്. പുറക്കാട്ടിരി പാലത്തിന്റെ നിര്‍മാണത്തിന്റെ ഭാഗമായി പൂനൂര്‍ പുഴയില്‍ നിക്ഷേപിച്ച മണ്ണും കോണ്‍ക്രീറ്റ് അവശിഷ്‌ടങ്ങളും 65 ശതമാനത്തോളം നീക്കം ചെയ്‌തതായി ജലസേചന വകുപ്പ് ഉദ്യോഗസ്‌ഥര്‍ അറിയിച്ചു. പുഴയിലെ ഒഴുക്ക് സുഗമമാക്കുന്നതിനായി പാലത്തിന് താഴെയായി ശേഷിക്കുന്ന അവശിഷ്‌ടങ്ങളും കൂടി നീക്കേണ്ടതുണ്ട്.
ചാലിയം ഫിഷ് ലാന്‍ഡിങ് സെന്റര്‍ സ്‌ഥാപിക്കുന്നതിനായി വനം വകുപ്പിന് പകരം നല്‍കേണ്ട ഭൂമി അനുവദിക്കുന്നത് സംബന്ധിച്ച് അലൈന്‍മെന്റ് സ്‌കെച്ച് ആവശ്യമുള്ളതിനാല്‍ സര്‍വേ ആരംഭിക്കുന്നതിനായി ജില്ലാ സര്‍വേ സൂപ്രണ്ട് കത്ത് നല്‍കിയതായി ഫിഷറീസ് ഉദ്യോഗസ്‌ഥര്‍ അറിയിച്ചു. കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ അറവ് മാലിന്യസംസ്‌കരണ പ്ലാന്റില്‍ കൂടുതല്‍ മാലിന്യം തള്ളുന്നത് തടയാനായി വെയിങ്ങ് ബ്രിഡ്‌ജ് സ്‌ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ബാലുശ്ശേരി മിനി സേ്‌റ്റഡിയത്തിന് ഭൂമി ഏറ്റെടുക്കല്‍ പ്രവൃത്തിക്ക് 99 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായി.
കിഫ്‌ബി മുഖേന നടപ്പാക്കുന്ന വടകര താഴെഅങ്ങാടി പ്രവൃത്തിയുടെ എസ്‌റ്റിമേറ്റ് തയാറായി കഴിഞ്ഞതായും സാങ്കേതികാനുമതി ഘട്ടത്തിലാണെന്നും ഉദ്യോഗസ്‌ഥര്‍ അറിയിച്ചു. യോഗത്തില്‍ എം.എല്‍.എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, കെ.പി. കുഞ്ഞമ്മദ് കുട്ടി, പി.ടി.എ. റഹീം, കെ.കെ. രമ, ലിന്റോ ജോസഫ്, കെ.എം. സച്ചിന്‍ദേവ്, സബ്‌കലക്‌ടര്‍ ഹര്‍ഷില്‍ ആര്‍. മീണ, എ.ഡി.എം. സി. മുഹമ്മദ് റഫീക്, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.