നാദാപുരം എം.ഇ.ടി കോളേജില്‍ റാഗിങ്ങിനെ തുടര്‍ന്ന് വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി. നാദാപുരം സ്വദേശി നിഹാല്‍ ഹമീദിന്റെ ഇടത് ചെവിയുടെ കര്‍ണപുടമാണ് തകര്‍ന്നത്. ഒക്ടോബര്‍ 26-നാണ് കോളേജിലെ ഒന്നാം വര്‍ഷ ബി.കോം വിദ്യാര്‍ഥിയായ നിഹാല്‍ ഹമീദിനെ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചത്.സെക്യൂരിറ്റിയുടെ മുന്നില്‍വെച്ചാണ് സംഭവം ഉണ്ടായതെന്നും പരാതിയില്‍ പറയുന്നു. ഷര്‍ട്ടിന്റെ ബട്ടണ്‍ ധരിക്കുന്നത് സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് വാക്കേറ്റവും മര്‍ദനവും നടന്നു. നിഹാലിനെ സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
ചെവിക്കുള്ള പരിക്ക് കൂടാതെ നിഹാലിന് ശരീരത്തില്‍ മറ്റ് ഭാഗങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്. എട്ടോളം പേരാണ് മര്‍ദിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചുവെന്നാണ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രതികരിച്ചത്.ഇവരെ കോളേജില്‍ നിന്ന് പുറത്താക്കിയെന്നും കേസെടുത്ത് മുന്നോട്ട് പോകാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രിന്‍സിപ്പാള്‍ പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.