കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. നിലവിൽ വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുകയാണ്. കൂടാതെ തീരപ്രദേശങ്ങളിൽ കടലാക്രമണം ശക്തമായി തുടരുകയാണ്. മഴ ശക്തമായി തുടരുന്നതിനാൽ കക്കയം ഡാമിന്റെ ഷട്ടറുകൾ ഉയർത്തി കൂടുതൽ വെള്ളം തുറന്നുവിടുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. കക്കയം ഡാമിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിടുന്ന സാഹചര്യത്തിൽ കുറ്റ്യാടി പുഴയുടെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
കോഴിക്കോട്, തൃശൂർ ജില്ലകളിൽ ഇന്ന് രാവിലെ മുതൽ കനത്ത മഴയാണ്. കോഴിക്കോട് ജില്ലയിലെ മാവൂരിലാണ് ഏറെ മഴക്കെടുതികള്‍ ഉണ്ടായത്. ചാലിയാർ പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. കൂടാതെ നിരവധി കൃഷിനാശവും ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കനത്ത മഴയിലും കാറ്റിലും തൃശൂരിൽ 5 വീടുകൾ പൂർണമായും 98 വീടുകൾ ഭാഗികമായും തകർന്നു. കൂടാതെ മലപ്പുറം, പാലക്കാട് ജില്ലകളിലും കനത്ത മഴ തുടരുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.