കോഴിക്കോട്: നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ സണ്‍ഷേഡ് സ്ലാബ് തകർന്നുവീണ് വിദ്യാർഥി മരിച്ചു. പെരിയാംതോട് ആറങ്ങോട്ട് അയ്യപ്പൻകാവിൽ മനോജിൻ്റെ മകൻ അബിൻ ദേവ് (മനു-14) ആണ് മരിച്ചത്.
കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.
തൊഴിലാളികള്‍ പണി നിർത്തി പോയതിന് ശേഷം വീടിന്റെ പോർച്ചിന് മുകളില്‍ കയറി അവിടെ വൃത്തിയാക്കുന്നതിനിടയില്‍ നിർമാണം നടക്കുന്ന മുകളിലത്തെ നിലയിലെ സണ്‍ഷേഡ് സ്ലാബ് അടർന്ന് അഭിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു.
നരിക്കുനിയില്‍ നിന്നും അഗ്നിരക്ഷാസേന എത്തുന്നതിന് മുമ്ബു തന്നെ നാട്ടുകാർ സ്ലാബിനടിയില്നിന്നും അഭിനെ പുറത്തെടുത്തിരുന്നു. ഉടൻ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് (10-03-2024-ഞായർ) ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ. മാതാവ്: ശോഭന. സഹോദരങ്ങൾ: അമൻദേവ്, അതുൽ ദേവ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.