കോപ്പിയടിച്ചെന്നാരോപിച്ച് ക്ലാസില്‍നിന്ന് പുറത്താക്കിയ പത്താംക്ലാസുകാരന് കെട്ടിടത്തിന്റെ 14-ാം നിലയില്‍നിന്ന് ചാടി ജീവനൊടുക്കി. ബെംഗളൂരു ഹെഗ്ഡെനഗര്‍ പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥിയും നൂര്‍നഗര്‍ സ്വദേശിയുമായ മോയിന്‍ ഖാന് (16) ആണ് മരിച്ചത്. ക്ലാസ് പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് ആരോപിച്ച് വിദ്യാർത്ഥിയെ അധ്യാപിക ക്ലാസില്‍നിന്ന് പുറത്താക്കിയിരുന്നു. ക്ലാസില്‍നിന്ന് പുറത്താക്കിയതോടെ സ്കൂളിലെ സുരക്ഷാജീവനക്കാരുടെ കണ്ണുവെട്ടിച്ചാണ് വിദ്യാര്‍ഥി കെട്ടിടത്തിലെത്തിയത്. കുട്ടി കെട്ടിടത്തിന്റെ മുകളില്‍ നില്‍ക്കുന്നത് കണ്ട താമസക്കാര്‍ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് സ്കൂള്‍ ഐ.ഡി. കാര്‍ഡ് ലഭിച്ചതോടെയാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. നൂര്‍നഗര്‍ സ്വദേശി മുഹമ്മദിന്റെയും നൗഹേരയുടെയും ഏകമകനാണ് മോയിന്ഖാന്. സ്കൂള്‍ അധികൃതരുടെ അനാസ്ഥയാണ് വിദ്യാര്‍ഥിയുടെ മരണത്തിനിടയാക്കിയതെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. സംഭവത്തില്‍ അസ്വഭാവികമരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.