ആഫ്ഗാനിസ്ഥാനിൽ നിന്ന് എംബസ്സി ജീവനക്കാരെ ഒഴിപ്പിക്കുന്നത് വേഗത്തിലാക്കാൻ കാബൂൾ വിമാനത്താവളത്തിന്റെ വ്യോമയാന ഗതാഗത നിയന്ത്രണം അമേരിക്ക ഏറ്റെടുത്തു. തലസഥാന നഗരം താലിബാൻ പിടിച്ചെടുത്തതോടെ ഒഴിപ്പിക്കൽ നടപടി അമേരിക്ക വേഗത്തിലാക്കി.
യു. എസ് പൗരൻമാർക്ക് പുറമെ പ്രത്യേക വിസയുള്ള അഫ്ഗാനികളെയും ഒഴിപ്പിച്ച് രാജ്യത്തെത്തിക്കുമെന്ന് അമേരിക്ക പറഞ്ഞു. താലിബാൻ കാബൂളിൽ പ്രവേശിച്ചെന്ന വാർത്ത പുറത്തുവന്നയുടനെ വിമാനത്താവളത്തിലെക്ക് നിരവധി പേർ എത്തി. മാസങ്ങൾക്ക് മുമ്പ് ആരംഭിച്ച താലിബാൻ ആക്രമണത്തിനെതിരെ പോരാടിയ അഫ്ഗാനിസ്ഥാനിലെ അവസാനത്തെ പ്രധാന നഗരമായിരുന്നു കാബൂൾ. മിക്ക വിദേശ സൈനികരും പിൻവാങ്ങിയതിന് ശേഷം ഇസ്ലാമിസ്റ്റ് ഗ്രൂപ്പിന് നിയന്ത്രണം പിടിച്ചെടുക്കാൻ കഴിഞ്ഞു.
അതേസമയം, അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ യുഎന്‍ രക്ഷാസമിതി ഇന്ന് ചേരും. രാവിലെ 10 നാണ് യോഗം ആരംഭിക്കുക. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ രൂക്ഷമാകുന്നതിനിടെ യു എൻ രക്ഷാ സമിതി അടിയന്തര യോഗം വിളിക്കുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.