ചായയുടെ കൂടെയോ അല്ലാതെയോ മിക്സ്ചർ കഴിക്കുന്ന ശീലം പലർക്കും ഉണ്ട്. എന്നാൽ ഇപ്പോൾ മിക്സർ വാങ്ങുമ്പോൾ ഇത്തിരി ശ്രദ്ധിക്കണം.
കോഴിക്കോട് ജില്ലയിൽ ചിലയിടങ്ങളിൽ ഉൽപാദിപ്പിക്കുന്ന മിശ്രിതത്തിൽ മാരകമായ അലർജി രോഗങ്ങൾക്ക് കാരണമാകുന്ന ടാര്‍ട്രാസിന്‍ ചേർത്തതായി കണ്ടെത്തി. ഈ കടകളിൽ മിക്സ്ചർ വിൽക്കുന്നതും നിർമിക്കുന്നതും ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചിട്ടുണ്ട്.
ഐസ്‌ക്രീം, ടോഫികള്‍, ശീതള പാനിയങ്ങള്‍, ചിപ്‌സ് തുടങ്ങിയ ഭക്ഷണ സാധനങ്ങള്‍ക്ക് മഞ്ഞ നിറം നല്‍കാനായി ഉപയോഗിക്കുന്ന ഫുഡ് കളറിംഗ് ഏജൻ്റാണ് ടാര്‍ട്രാസിന്‍. ചില ഭക്ഷ്യവസ്തുക്കളിൽ അനുവദനീയമായ അളവിൽ ടാര്‍ട്രാസിന്‍ ചേർക്കാം, പക്ഷേ മികസ്ചറില്‍ ചേർക്കാൻ പാടില്ല. ഇത് അലർജിക്ക് കാരണമാകും. കാനഡയിലും യുഎസിലും യൂറോപ്പിൻ്റെ ചില ഭാഗങ്ങളിലും ഇത് നിരോധിച്ചിരിക്കുന്നു.
കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ വടകര, പേരാമ്പ്ര, കൊടുവള്ളി, തിരുവമ്പാടി, തുടങ്ങിയ സ്ഥലങ്ങളിൽ ഭക്ഷ്യസുരക്ഷാ വിഭാഗം റെയ്ഡ് നടത്തി ഭക്ഷണസാമ്പിളുകൾ ലാബ് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിലാണ് ടാര്‍ട്രാസിന്‍ ഉപയോഗം കണ്ടെത്തിയത്.
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ
ടാര്‍ട്രാസിന്‍ പോലുള്ള കൃത്രിമ നിറങ്ങൾ ഭക്ഷണത്തിന് നിറം നൽകും. എന്നാൽ അലർജി പ്രശ്നങ്ങൾ ഉള്ളവർക്ക് ഇത് മാരകമായേക്കാം. മറ്റ് പാർശ്വഫലങ്ങളും ഉണ്ട്. ഇത് ആസ്ത്മ, ത്വക്ക് രോഗങ്ങൾ, ചൊറിച്ചിൽ എന്നിവയ്ക്കും കാരണമാകും.
അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ (ADHD) ഉള്ള കുട്ടികളില്‍ ഈ കൃത്രിമ ഭക്ഷണ നിറങ്ങൾ രോഗലക്ഷണങ്ങൾ വഷളാക്കും. ആരോഗ്യമുള്ള കുട്ടികളിൽ പോലും ഹൈപ്പർ ആക്ടിവിറ്റി പോലുള്ള പ്രശ്നങ്ങൾക്ക് ഇത് കാരണമാകുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.
ടാർട്രാസൈൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മൂലം വയറുവേദന, ഛർദ്ദി, വയറിളക്കം എന്നിവയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് ചിലർക്ക് തലവേദന പോലുള്ള പ്രശ്‌നങ്ങൾക്കും കാരണമാകുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.