മുക്കം: മുത്തേരി അങ്ങാടിയിലെ വർഷങ്ങള്‍ പഴക്കമുള്ള പൊതു കിണറർ ഇടിഞ്ഞു താഴ്ന്നു. തിങ്കളാഴ്ച രാത്രിയാണ് കിണർ താഴ്ന്നത്. 15 ഓളം കുടുംബങ്ങളും മുത്തേരി അങ്ങാടിയിലെ നിരവധി കച്ചവടക്കാരും ഉപയോഗിക്കുന്ന കിണറാണിത്. കിണറ്റില്‍ മൂന്ന് പമ്ബ് സെറ്റുകളും കുടുങ്ങി കിടക്കുന്നുണ്ട്.
വർഷങ്ങളായി ഉപയോഗിക്കുന്ന കിണർ ഇടിഞ്ഞതോടെ വലിയ കുടിവെള്ള ക്ഷാമം നേരിടുമെന്ന് നാട്ടുകാർ പറയുന്നു.
എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാത നവീകരണത്തിന്‍റെ ഭാഗമായി മണ്ണ് എടുത്തതുകൊണ്ടാണ് കിണർ താഴ്ന്നതെന്നും മുക്കം നഗരസഭ എത്രയും പെട്ടെന്ന് ബദല്‍ സംവിധാനം ഒരുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.