ജബല്‍പുര്‍: ജോലിക്ക് പോകാന്‍ നിര്‍ബന്ധിച്ച ഭാര്യയെ കുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി. മധ്യപ്രദേശിലെ ജബല്‍പുര്‍ സ്വദേശി വിഭ്ഹോര്‍ സാഹു(30)വാണ് ഭാര്യ റിതു(23)വിനെ കൊലപ്പെടുത്തി ജീവനൊടുക്കിയത്. കഴിഞ്ഞദിവസമായിരുന്നു സംഭവം.ഡ്രൈവറായ വിഭ്ഹോര്‍ സാഹു കഴിഞ്ഞ 15 ദിവസമായി ജോലിക്ക് പോയിരുന്നില്ല. ഇതേത്തുടര്‍ന്ന് ഭാര്യ ഏറെ അസ്വസ്ഥയായിരുന്നു. ജോലിക്ക് പോകാന്‍ ഇവര്‍ ഭര്‍ത്താവിനെ നിരന്തരം നിര്‍ബന്ധിക്കുകയും ചെയ്തു. ഇതോടെ ഇവർ തമ്മില്‍ തര്‍ക്കം ഉടലെടുക്കുകയും കത്രിക കൊണ്ട് യുവാവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തുകയുമാണ് ചെയ്തത് . സംഭവത്തിന് ശേഷം യുവാവ് ജീവനൊടുക്കുകയും ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.