കോഴിക്കോട് : തീയറ്റര്‍ ശ്ര്യംഖല ഉടമ കാല് വഴുതി വീണ് മരിച്ചു. മുക്കം കിഴുക്കാരകാട്ട് കെ ഒ ജോസഫ് (അഭിലാഷ് കുഞ്ഞൂഞ്ഞ്) ആണ് മരിച്ചത്. തൃശൂരിലെ തീയറ്ററില്‍ കാല്‍വഴുതി വീണാണ് മരണം.
കോഴിക്കോട് മുക്കത്ത് അഭിലാഷ് തീയറ്റര്‍ സ്ഥാപിച്ചാണ് തിയറ്റര്‍ രംഗത്ത് പ്രവേശിച്ചത്. ഇതുകൂടാതെ കോഴിക്കോട് നഗരത്തിലെ കോറണേഷന്‍ മള്‍ട്ടിപ്ലക്സ് തിയറ്റര്‍, റോസ് തീയറ്ററുകള്‍ എന്നിവയിലായി എട്ടോളം സ്ക്രീനുകള്‍ കെ ഒ ജോസഫിന്റേതാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.