കോടഞ്ചേരി: കോടഞ്ചേരി കൈതപ്പൊയിൽ രണ്ട് ദിവസം മുമ്പ് വീട് കുത്തിത്തുറന്ന് മോഷണം. കൈതപ്പൊയിൽ വേഞ്ചേരിയിൽ അബ്ദുള്ള പയ്യമ്പടി എന്ന വ്യക്തിയുടെ വീട്ടിൽ 20.08.24 രാത്രി 12.30 നാണ് മോഷണം നടന്നത്. ഒരാഴ്ച മുമ്പാണ് കുടുംബം വിദേശത്തേക്ക് പോയത്. വീട് അടച്ചിട്ട നിലയിലായിരുന്നു. വീട്ടിലെ സിസിടിവി വീട്ടുടമയുടെ മൊബൈൽ ഫോണുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ കട്ടായപ്പോൾ വിദേശത്ത് നിന്ന് നാട്ടിലെ ബന്ധുക്കളെ വിളിച്ച് പറഞ്ഞത് പ്രകാരം സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് വീടിൻ്റെ വാതിൽ തകർത്ത നിലയിൽ കണ്ടത്.
വീട്ടിൽ നിന്ന് 7000- സൗദി റിയാൽ, 2500 ഈജിപ്ഷ്യൻ പൗണ്ട്, 200- യുഎസ് ഡോളർ, ഒരു ലക്ഷം ഇന്ത്യൻ രൂപ, മൂന്ന് പവൻ സ്വർണാഭരണങ്ങൾ, ഒരു ഐഫോൺ എന്നിവയാണ് മോഷണം പോയത്. വീടിൻ്റെ മുൻവശത്തെ വാതിൽ തകർത്ത് അകത്ത് കടന്ന മോഷ്ടാവ് വീടിൻ്റെ താഴത്തെ നിലയിലെ രണ്ട് കിടപ്പുമുറികളിൽ കടന്നതായാണ് കാണുന്നത്. കിടപ്പുമുറികളിലൊന്നിൻ്റെ വാതിലിൻ്റെ പൂട്ട് തകർത്ത നിലയിലാണ്. മറ്റൊരു കിടപ്പുമുറിയുടെ വാതിൽ വീട്ടുകാർ അടച്ചിരുന്നില്ലെന്നാണ് അറിയുന്നത്. കിടപ്പുമുറികളിലെ അലമാരയുടെ വലിപ്പുകളും, ബെഡ് സൈഡ് വലിപ്പുകളും തുറന്നിടുകയും ഷെൽഫുകളിലെ സാധനങ്ങൾ വാരിവലിച്ചിടുകയും ചെയ്തിട്ടുണ്ട്.
ഒരു സിസിടിവി ക്യാമറ തകർത്ത് നിലത്തിടുകയും മറ്റൊന്ന് തിരികെ വയ്ക്കുകയും ചെയ്തിട്ടുണ്ട്. വീടിൻ്റെ ഉടമയായ അബ്ദുല്ല സൗദി അറേബ്യയിലാണ് ജോലി ചെയ്യുന്നത്. ഭാര്യയും മൂന്ന് കുട്ടികളും 14.08.24ന് ഉംറ നിർവഹിക്കാൻ സൗദി അറേബ്യയിലേക്ക് പോയതാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.