പല കാരണങ്ങള്‍ കൊണ്ടും ശരീരത്തില്‍ സ്ട്രെച്ച്മാർക്സ് ഉണ്ടാകാം. ചര്‍മ്മത്തിലുള്ള ഇലാസ്റ്റിക് ഫൈബറുകളിലും കൊളാജന്‍ ഫൈബറുകളിലും മാറ്റം വരുമ്പോഴാണ് സ്ട്രെച്ച്മാര്‍ക്കുകള്‍ ഉണ്ടാവുന്നത്. പ്രസവശേഷം മിക്ക സ്ത്രീകളയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ഈ സ്ട്രെച്ച്മാര്‍ക്സ്. ചിലരുടെയെങ്കിലും ആത്മവിശ്വാസത്തെ ഇത് ഇല്ലാതാക്കാം.
മരുന്നുകളോ ക്രീമുകളോ കൊണ്ടൊന്നും ഈ പാടുകള്‍ക്ക് പൂര്‍ണമായും പരിഹാരം ലഭിക്കണമെന്നില്ല. സ്ട്രെച്ച്മാർക്സ് മാറ്റാനുള്ള എളുപ്പവഴി എന്തൊക്കെയാണെന്ന് നോക്കാം.
പോഷകങ്ങളുടെ കുറവ് കൊണ്ടും ചര്‍മ്മത്തില്‍ സ്ട്രെച്ച്മാർക്സ് വരാം അതിനാല്‍ പ്രോട്ടീനും വിറ്റാമിനുകളും ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാനും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. പ്രത്യേകിച്ച് ഇലക്കറികളും പഴങ്ങളും നട്സും മുട്ടയുമൊക്കെ ഡയറ്റില്‍ ഉള്‍പ്പെടുത്താം. വെള്ളം ധാരാളമായി കുടിക്കുക. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.
ചര്‍മ്മത്തിലുണ്ടാകുന്ന പാടുകളെ അകറ്റാന്‍ മികച്ചതാണ് വെളിച്ചെണ്ണ. സ്ട്രെച്ച്മാർക്സ് ഉള്ളയിടത്ത് വെളിച്ചെണ്ണ പുരട്ടുന്നത് പാടുകള്‍ മാറ്റാന്‍ സഹായിക്കും. സ്ട്രെച്ച്മാർക്സ് ഇല്ലാതാക്കാൻ ഏറ്റവും മികച്ചതാണ് ചെറുനാരങ്ങ. സ്ട്രെച്ച്മാര്‍ക്കുകളുള്ള ഭാഗങ്ങളില്‍ അല്പം ചെറുനാരങ്ങ നീര് സ്ഥിരമായി പുരട്ടുന്നത് ചര്‍മ്മത്തിലെ ഇത്തരം പാടുകളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
സ്ട്രെച്ച്മാർക്സ് ഇല്ലാതാക്കാൻ അടുത്ത മികച്ചൊരു വഴിയാണ് ഒലീവ് ഓയില്‍ പുരട്ടുന്നത്. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ ഇവ ചര്‍മ്മത്തിലെ പാടുകളെ നീക്കം ചെയ്യാന്‍ സഹായിക്കും. സ്ട്രെച്ച്മാര്‍ക്സ് മാറാൻ ഏറ്റവും മികച്ചതാണ് പാൽപ്പാട. രണ്ട് മൂന്ന് മാസമെങ്കിലും പാല്‍പ്പാട തുടര്‍ച്ചയായി പുരട്ടിയാല്‍ സ്ട്രെച്ച്മാര്‍ക്സ് ഇല്ലാതാകും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.