താരൻ ഇന്ന് പലേരയും അലട്ടുന്ന പ്രശ്നമാണ്. വരണ്ട ചർമവും തലയിൽ അടിഞ്ഞുകൂടുന്ന പൊടിയും ഫംഗസ് ബാധയുമൊക്കെ താരന്റെ കാരണമാണ് . ഇവ പുരികങ്ങളെയും കൺപോളകളെയുമൊക്കെ ബാധിക്കാം. താരൻ അകറ്റാൻ ചില വഴികൾ നോക്കാം
തൈര് പ്രോട്ടീനുകളാൽ സമ്പുഷ്ടമായതിനാൽ മുടി കണ്ടീഷൻ ചെയ്യാൻ അത്യുത്തമമാണ്. രണ്ട് ടീസ്പൂൺ നാരങ്ങ നീരും രണ്ട് ടീസ്പൂൺ തെെരും ചേർത്ത് തലയോട്ടിയിൽ പുരട്ടുക.15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.മറ്റൊന്ന് മുട്ടയുടെ വെള്ള കൊണ്ടുള്ള ഹെയർ മാസ്ക് ഉപയോഗിക്കുന്നത് തലയോട്ടിയിലെ അധിക എണ്ണയിൽ നിന്ന് ശുദ്ധീകരിക്കുകയും മുടിയെ ശക്തിപ്പെടുത്തുകയും വളർച്ചയെ പ്രോത്സാഹിപ്പിക്കുകയുംചെയ്യുന്നു . മുട്ടയുടെ വെള്ളയും വെളിച്ചെണ്ണയും ചേർത്ത് തലയിൽ തേച്ചിടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക.
അത് പോലെ തന്നെ ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് മികച്ചതാണ് ആര്യവേപ്പില. അഞ്ചോ ആറോ വേപ്പില രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് പേസ്റ്റ് പരുവത്തിലാക്കി തലയിൽ പുരട്ടാം. ഇത് താരൻ അകറ്റാൻ മാത്രമല്ല മുടികൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കും. കറ്റാർവാഴയിൽ എ, സി, ഇ തുടങ്ങിയ വിറ്റാമിനുകളും കാൽസ്യം, സിങ്ക്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. കറ്റാർവാഴയിൽ നിന്ന് ജെൽ എടുക്കുക. ഇത് തലയിൽ പുരട്ടി 15 മിനിറ്റ് നേരം മസാജ് ചെയ്യുക. ശേഷം, ഷാംപൂ ഉപയോഗിച്ച് തല കഴുകുക. മാസത്തിലൊരിക്കൽ ഇത് ഇടുന്നത് മുടിയ്ക്ക് നല്ലതാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.