ചര്‍മസംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും വില്ലനാവുന്ന ഒന്നാണ് വരണ്ട ചര്‍മ്മം. ചിലര്‍ക്ക് വരണ്ട ചര്‍മ്മം ആണെങ്കില്‍, മറ്റുചിലര്‍ക്ക് എണ്ണമയമുളള ചര്‍മ്മം ആയിരിക്കും. ഓരോ ചര്‍മ്മത്തിനും അനുയോജ്യമായ ഫേസ് പാക്കുകള്‍ വീട്ടില്‍ തയ്യാറാക്കി ഉപയോഗിക്കുന്നതാണ് നല്ലത്. എണ്ണമയമുളള ചര്‍മ്മമുളളവര്‍ ആദ്യം ചെയ്യേണ്ടത് ഇടയ്ക്കിടയ്ക്ക് മുഖം വെള്ളം ഉപയോഗിച്ച് കഴുകുക എന്നതാണ്. അതുപോലെ തന്നെ, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കുക.
വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ചര്‍മ്മ സംരക്ഷണം കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാകാം. പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മം വരണ്ടതാകാന്‍ സാധ്യതയുണ്ട്. അതില്‍ ഏറ്റവും പ്രധാനം ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കാത്തത് കൊണ്ടാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. വെള്ളം ധാരാളമായി കുടിക്കുന്നത് ശരീരത്തിന് മാത്രമല്ല ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. ദിവസവും ചുരുങ്ങിയത് എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിയ്ക്കണം എന്നാണ് പറയുന്നത്. ജ്യൂസും കഴിക്കുന്നത് നല്ലതാണ്. ഇത് പല വിധത്തിലുള്ള ചര്‍മ പ്രശ്നങ്ങള്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
മുഖം കഴുകുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ എപ്പോഴും എപ്പോഴും മുഖം കഴുകുന്നത് പലപ്പോഴും വരണ്ട ചര്‍മ്മക്കാരുടെ ശീലമായിരിക്കും. ഇത്തരം ശീലത്തിന് വിട നല്‍കുകയാണ് ചെയ്യേണ്ടത്. കാരണം ഇത് ചര്‍മ്മം കൂടുതല്‍ വരള്‍ച്ചയിലേക്ക് മാത്രമാണ് നയിക്കുന്നത്. അതുകൊണ്ട് ഇടക്കിടെയുള്ള മുഖം കഴുകുന്നത് വരണ്ട ചര്‍മ്മത്തിന് വില്ലനാവുന്നു. അതുകൊണ്ട് ഇത്തരത്തിലുള്ള കാര്യങ്ങളിലും അല്പം ശ്രദ്ധിക്കേണ്ടത് നല്ലതാണ്.
സോപ്പിന്റെ ഉപയോഗവും ശ്രദ്ധിക്കേണ്ടതാണ്. സോപ്പിന്റെ ഉപയോഗത്തിന്റെ കാര്യത്തില്‍ യാതൊരു വിധ നിയന്ത്രണവും ഇല്ലെങ്കില്‍ ചര്‍മ്മത്തിന്റെ മൃദുത്വം ഇല്ലാതാവുകയും വരണ്ടതാവുകയും ചെയ്യുന്നു. മാത്രമല്ല ചര്‍മ്മത്തിന്റെ സ്വാഭാവിക മൃദുത്വത്തേയും ഇല്ലാതാക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കണം. സോപ്പില്‍ അടങ്ങിയിട്ടുള്ള കെമിക്കലുകള്‍ പലപ്പോഴും ചര്‍മ്മം വരണ്ടതാക്കുന്നു.
തണുപ്പാണെങ്കിലും ചൂടാണെങ്കിലും ചൂടുവെള്ളത്തിലുള്ള കുളി പ്രശ്നമുണ്ടാക്കുന്നതാണ്. ഇതും ചര്‍മ്മം കൂടുതല്‍ വരണ്ടതാവാന്‍ കാരണമാകും. ചൂടുവെള്ളത്തിലെ കുളി ചര്‍മ്മം വരളാന്‍ കാരണമാകുന്നു. മാത്രമല്ല കുളിക്കാന്‍ സോപ്പിന് പകരം ഷവര്‍ ജെല്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. പലപ്പോഴും മോയ്സ്ചുറൈസര്‍ പുരട്ടുന്നത് നല്ലതാണ്. വരണ്ട ചര്‍മ്മമുള്ളവര്‍ അതിന് പറ്റുന്ന മോയ്സ്ചുറൈസര്‍ തന്നെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. പൂര്‍ണമായും ചൂടുവെള്ളത്തിലെ കുളി ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.
എണ്ണമയമുളള ചര്‍മ്മത്തിനും വരണ്ട ചര്‍മ്മത്തിനും പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം…
കറ്റാര്‍വാഴ ചര്‍മ്മത്തിന് ഏറെ ഗുണം ചെയ്യുമെന്ന് എല്ലാവര്ക്കും അറിയാം. എണ്ണമയമുളള ചര്‍മ്മത്തിനും വരണ്ട ചര്‍മ്മത്തിനും ഇവ ഒരുപോലെ നല്ലതാണ്. ഒരു ടീസ്പൂൺ കറ്റാർവാഴ നീരിൽ ഒരു ടീസ്പൂൺ തൈരും അര ടീസ്പൂൺ ചന്ദനപ്പൊടിയും ചേർത്ത് മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. എണ്ണമയമുളള ചര്‍മ്മത്തിനും വരണ്ട ചര്‍മ്മത്തിനും ഇത് പരീക്ഷിക്കാം.
ഒരു ടീസ്പൂൺ മുൾട്ടാണി മിട്ടി, രണ്ട് ടീസ്പൂൺ കട്ടത്തൈര് എന്നിവ യോജിപ്പിക്കുക. കുഴമ്പ് പരുവത്തിൽ മിശ്രിതം ആകുന്നത് വരെ മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് എണ്ണമയമുള്ള ചര്‍മ്മത്തിന് പരീക്ഷിക്കാവുന്ന ഒന്നാണ്.
ഒരു ബൗളില്‍ മുട്ടയുടെ വെള്ള നന്നായി അടിക്കുക. ഇതിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ റോസ് വാട്ടറും ഒരു ടീസ്പൂണ്‍ ഗ്ലിസറിനും ചേര്‍ത്ത് മുഖത്ത് പുരട്ടാം. 30 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താനും മൃദുലമാകാനും ഇത് നല്ലതാണ്. അതിനാല്‍ വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ഈ പാക്ക് പരീക്ഷിക്കാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.