നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് തൈര്. കാത്സ്യം, വിറ്റാമിൻ ബി-2, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ നിരവധി പോഷകങ്ങൾ തൈരില്‍ അടങ്ങിയിട്ടുണ്ട്. തൈര് ഒരു മികച്ച പ്രോബയോട്ടിക് ആണ്. ദിവസവും തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും വയറിന്റെയും കുടലിന്റെയും ആരോഗ്യത്തെ നിലനിര്‍ത്താനും സഹായിക്കും. തൈരിനൊപ്പം തേന്‍ ചേര്‍ത്ത് കഴിക്കുന്നതു ഏറെ നല്ലതാണ്.
തേന്‍ ആന്റി ബാക്റ്റീരില്‍ ഗുണങ്ങള്‍ അടങ്ങിയതാണ്. അതിനാല്‍ തൈരും തേനും കൂടി ചേരുന്നത് കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്. തൈരും തേനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്. ആന്റി ഓക്സിഡന്റുകളും തേനില്‍ അടങ്ങിയിട്ടുണ്ട്. തൈരും തേനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ശരീരത്തില്‍ ഫാറ്റ് അടിഞ്ഞുകൂടുന്നത് തടയാനും ഇവ സഹായിക്കും.
തൈരില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് വയറിന്റെ മാത്രമല്ല, ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും. വയറിന്റെ ആരോഗ്യം ചര്‍മ്മത്തിനും ഗുണം ചെയ്യുമെന്നാണ്. ചര്‍മ്മം മോയിസ്ചറൈസ് ചെയ്യാനും ചര്‍മ്മം തിളങ്ങാനും മുഖക്കുരു കുറയ്ക്കാനും തൈരില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് സഹായിക്കും. തൈരില്‍ തേന്‍ ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും സഹായിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.