എല്ലാ പ്രായക്കാരേയും ഒരുപോലെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് മുടികൊഴിച്ചില്‍. പല കാരണങ്ങള്‍ കൊണ്ടാണ് മുടികൊഴിച്ചിലുണ്ടാകുന്നത്. ഹോര്‍മോണ്‍ വ്യതിയാനം, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിലെ വ്യത്യാസം, വിറ്റാമിന്‍ എ, ബി 12, ഡി, സിയുടെ കുറവ് എന്നിവ മുടികൊഴിച്ചിലിന് കാരണമാകുന്നു. താരനും മുടികൊഴിച്ചിലും അകറ്റാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന രണ്ട് കാര്യങ്ങൾനോക്കാം . 200 മില്ലി വെളിച്ചെണ്ണയില്‍ നാലോ അഞ്ചോ കറിവേപ്പില ചേര്‍ക്കുക. ശേഷം, ഈ വെളിച്ചെണ്ണ ഒന്ന് ചൂടാക്കുക. പിന്നീട് ഇത് ഒരു ഗ്ലാസ് ജാറില്‍ സൂക്ഷിച്ച് ആഴ്ചയില്‍ രണ്ട് തവണ ഉപയോഗിക്കുക. 15 മിനിട്ട് തലയില്‍ പുരട്ടി മസാജ് ചെയ്ത ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.
മുട്ടയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, ഇ, ബയോട്ടിന്‍, ഫോളേറ്റ് എന്നിവ മുടിയുടെ വളര്‍ച്ചയ്ക്ക് ചില പ്രധാനപ്പെട്ട പോഷകങ്ങളാണ്. മുട്ടയുടെ വെള്ള തലയില്‍ തേച്ച് പിടിപ്പിച്ച ശേഷം, 10 മിനിട്ട് മസാജ് ചെയ്യുക. ശേഷം, ഒരു ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.എല്ലാ പ്രായക്കാരേയും ഒരുപോലെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് മുടികൊഴിച്ചില്‍. പല കാരണങ്ങള്‍ കൊണ്ടാണ് മുടികൊഴിച്ചിലുണ്ടാകുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.