കൊവിഡ് വാക്‌സിനെതിരെ വിമർശനവുമായി സമാജ് വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്. താനിപ്പോൾ വാക്‌സിൻ സ്വീകരിക്കുന്നില്ല. ബിജെപിയുടെ വാക്‌സിനെ വിശ്വസിക്കാനാകില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.
എങ്ങനെയാണ് ബിജെപിയുടെ വാക്‌സിനെ വിശ്വസിക്കാനാകൂക. ഞങ്ങളുടെ സർക്കാർ രൂപവത്കരിക്കുമ്പോൾ എല്ലാവർക്കും സൗജന്യമായി വാക്‌സിൻ ലഭ്യമാക്കും. ബിജെപിയുടെ വാക്‌സിൻ സ്വീകരിക്കാൻ ഞങ്ങൾക്ക് സാധിക്കില്ല. 2022ൽ തന്റെ പാർട്ടി അധികാരത്തിലെത്തുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









