നമ്മുടെയെല്ലാം പ്രിയപ്പെട്ട പാനീയങ്ങളാണ് ചായയും കാപ്പിയും. എന്നാൽ കുട്ടിയായിരിക്കുമ്പോൾ നമ്മൾ കുഞ്ഞുങ്ങൾക്ക് ഒരു ഗ്ലാസ് പാൽ ആണ് നൽകിയിരുന്നത്. ഇതിനു പിന്നിൽ ഒരു കാരണമുണ്ട്. ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന കഫീൻ കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
തേയില, കൊക്കോക്കുരു, കാപ്പിക്കുരു ഇവയിലെല്ലാം കഫീൻ ഉണ്ട്. കൂടാതെ ഐസ്ക്രീം, ചില പ്രോട്ടീന്‍ ഷേക്കുകൾ, എനർജി ബാർ ഇവയിലെല്ലാം കഫീൻ ചേർക്കാറുണ്ട്. നാഡീവ്യവസ്ഥയുടെ പ്രവർത്തനങ്ങൾ വർധിപ്പിക്കുന്ന ഒന്ന് ആണ് സൈക്കോസ്റ്റിമുലന്റുകള്. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കുട്ടികൾ, കൗമാരക്കാർ, ചെറുപ്പക്കാർ, കൂടാതെ ഹൃദയാരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ ഇവരൊക്കെ കഫീൻ ഉപയോഗിക്കുന്നത് ആരോഗ്യത്തിനു ദോഷം ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു.
കുട്ടികൾ കഫീൻ ഉപയോഗിച്ചാല്‍
കഫീൻ കുട്ടികളുടെ ആരോഗ്യത്തിന് ദോഷകരമാണ് എന്ന് യുഎസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. വളരെ പെട്ടെന്നു തന്നെ ഇത് ശരീരത്തിന്റെ ആരോഗ്യത്തെ ബാധിക്കും. തലച്ചോറിന്റെ ആരോഗ്യം : പ്രാഥമികമായി തലച്ചോറിനെയും മറ്റ് അവയവങ്ങളെയും കഫീൻ ബാധിക്കുന്നു. പരിഭ്രമവും പരിഭ്രാന്തിയും അസ്വസ്ഥതയും ഇതിന്റെ പാർശ്വഫലങ്ങളാണ്. രക്തസമ്മർദം: 8 മുതൽ 9 വയസ്സ് ആയ കുട്ടികളിലും 15 മുതൽ 17 വയസ് വരെ ഉള്ളവരിലും കഫീന്റെ ഉപയോഗത്തെക്കുറിച്ച് പീഡിയാട്രിക്സ് ജേണലിൽ 2014 ൽ ഒരു പഠനം പ്രസിദ്ധീകരിച്ചു. പഠനത്തിൽ പങ്കെടുത്ത എല്ലാ കുട്ടികളുടെയും രക്തസമ്മർദവും ഹൃദയമിടിപ്പിന്റെ നിരക്കും വ്യത്യാസപ്പെട്ടു.
കഫീൻ രക്തസമ്മർദം കൂട്ടുകയും ഹൃദയമിടിപ്പിന്റെ നിരക്ക് കുറയ്ക്കുകയും ചെയ്തു. കഫീന്റെ അളവ് കൂടുമ്പോൾ ഹൃദയമിടിപ്പിന്റെ നിരക്കും കൂടുന്നതായും കണ്ടു. കൂടാതെ കഫീന്റെ ഉപയോഗം കുട്ടികളിൽ ഉദരപ്രശ്നങ്ങൾ ഉണ്ടാക്കും. കൂടിയ അളവിൽ ഉപയോഗിച്ചാൽ ഓക്കാനം, ഛർദി, അതിസാരം ഇവ കുട്ടിക്കുണ്ടാകാം. ഭക്ഷണത്തിൽ കഫീൻ കൂടുതൽ ഉപയോഗിക്കുന്ന കുട്ടികളിൽ ഉറക്കപ്രശ്നങ്ങള്‍ ഉണ്ടാകുകയും ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാതെ വരുകയും ചെയ്യും. ഇടയ്ക്കിടെ മൂത്രമൊഴിക്കുക, അസ്വസ്ഥത, ഹൃദയമിടിപ്പിന്റെ നിരക്കു വ്യത്യാസപ്പെടുക തുടങ്ങിയവയും ഉണ്ടാകും.
കൂടിയ അളവില്‍ കഫീൻ ഉള്ളിൽ ചെന്നാൽ ഹൃദയസ്തംഭനം വരെ ഉണ്ടാകാം. മുതിർന്നവർ 10 ഗ്രാമിലധികം കഫീൻ ഉപയോഗിച്ചാൽ അപൂർവമായി മരണം പോലും സംഭവിക്കാം എന്ന് ഫുഡ് സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനം പറയുന്നു. 12 വയസിൽ താഴെ പ്രായമുള്ള കുട്ടികൾ കഫീൻ ഒട്ടും ഉപയോഗിക്കരുത്. 12 വയസിനു മുകളിൽ പ്രായമുള്ള കുട്ടികൾ 85 മുതൽ 100 മി. ഗ്രാമിൽ അധികം ആകാൻ പാടില്ല. അതായത് രണ്ടു കപ്പ് ചായയിൽ അധികം കുടിക്കരുത്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.