മാതളനാരങ്ങ കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ ചെറുതല്ല. മാതളനാരങ്ങയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി, കെ, ബി തുടങ്ങിയ പോഷകങ്ങളുള്ള ഒരു മികച്ച ഫലമാണ് മാതളനാരങ്ങ. ദിവസവും ഒരു ഗ്ലാസ് മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാൻ മാത്രമല്ല, ദഹനപ്രശ്‌നങ്ങൾ തടയാനും നല്ലതാണ്.
എന്നാൽ മാതളനാരങ്ങയ്ക്ക് ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂട്ടാനും കഴിയുമെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം പറയുന്നു. പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ കുറയുന്നതാണ് സെക്‌സ് ഡ്രൈവ് കുറയാനുള്ള മെഡിക്കൽ കാരണങ്ങളിലൊന്ന്. എഡിൻബർഗിലെ ക്വീൻ മാർഗരറ്റ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
ദിവസവും മാതളനാരങ്ങ ജ്യൂസ് കുടിക്കുന്ന സ്ത്രീകളിലും പുരുഷന്മാരിലും ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിക്കുന്നതായി കണ്ടെത്തി. 21 നും 64 നും ഇടയിൽ പ്രായമുള്ള 58 പുരുഷന്മാരിലാണ് പഠനം നടത്തിയത്. സ്ത്രീകൾ പതിവായി മാതളനാരങ്ങ ജ്യൂസ് കഴിക്കുന്നത് എല്ലുകളും പേശികളും ശക്തിപ്പെടുത്തുകയും സെക്‌സ് ഡ്രൈവ് ഗണ്യമായി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
2008-ൽ ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, ബീജത്തിന്റെ ഗുണനിലവാരം, ബീജ സാന്ദ്രത, ആന്റിഓക്‌സിഡന്റ് പ്രവർത്തനം, ടെസ്റ്റോസ്റ്റിറോൺ അളവ് എന്നിവ മെച്ചപ്പെടുത്താൻ മാതളനാരങ്ങ സഹായിച്ചതായി കണ്ടെത്തി.
മൂത്രനാളിയിലെ കല്ലുകൾ അലിയിക്കാൻ മാതളനാരങ്ങ സഹായിക്കുമെന്നാണ് പഠനം പറയുന്നത്. മാതളനാരങ്ങയിൽ അടങ്ങിയിരിക്കുന്ന നൈട്രിക് ആസിഡ് ധമനികളിലെ കൊഴുപ്പും മറ്റ് നിക്ഷേപങ്ങളും നീക്കം ചെയ്യാൻ സഹായിക്കുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.