ഒരു സ്ത്രീയുടെ ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ആര്‍ത്തവം. അതിനാല്‍ ആര്‍ത്തവ സമയത്തെ ശുചിത്വവും നിങ്ങളുടെ ആരോഗ്യവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ആര്‍ത്തവ സമയത്ത് ഉപയോഗിക്കുന്ന സാനിറ്ററി പാഡുകള്‍ മാരകമായ പല അസുഖങ്ങള്‍ക്കും കാരണമാകുമെന്നാണ് ഒരു പുതിയ പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്. വന്ധ്യത, ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്ന രാസവസ്തുക്കള്‍ സാനിറ്ററി പാഡുകളില്‍ അടങ്ങിയിട്ടുണ്ടെന്നാണ് പഠനത്തില്‍ വ്യക്തമായത്. പെയിന്റ്, വുഡ് പ്രിസര്‍വേറ്റീവുകള്‍, എയറോസോള്‍ സ്പ്രേകള്‍, കീടനാശിനികള്‍ എന്നിവയുടെ നിര്‍മാണത്തിനുപയോഗിക്കുന്ന ഹാനികരമായ രാസവസ്തുക്കളാണ് സാനിറ്ററി പാഡില്‍ ഉപയോഗിക്കുന്നത്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. പാഡുകള്‍ മാത്രമല്ല, ടാംപൂണുകളിലും മാരകമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. 50 വയസ് കഴിയുമ്ബോഴാണ് പലരിലും ഇത്തരത്തിലുള്ള രോഗങ്ങള്‍ കണ്ടുതുടങ്ങുന്നത്. ആരോഗ്യം നഷ്ടപ്പെടാതിരിക്കുന്നതിനും പാരിസ്ഥിക പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നതിനും മെന്‍സ്ട്രല്‍ കപ്പ്, തുണി പാഡുകള്‍ എന്നിവ ഉപയോഗിക്കാവുന്നതാണ്. ഉപയോഗിച്ച ശേഷം ഇവ വൃത്തിയാക്കാന്‍ മറക്കരുത്. അല്ലാത്തപക്ഷം അണുബാധയുണ്ടാകാന്‍ സാദ്ധ്യതയുണ്ട്. മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുന്നതിന് മുമ്ബുംശേഷവും കൈകള്‍ നന്നായി വൃത്തിയാക്കുക.ദിവസത്തില്‍ ഒരു തവണ മെന്‍സ്ട്രല്‍ കപ്പും വൃത്തിയാക്കുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.