താമരശ്ശേരി: താമരശ്ശേരിയിലെ ലോഡ്ജിൽ ന്യൂജെന്‍ മയക്കുമരുന്നായ എം.ഡി.എം.എ. യുമായി മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുപ്പാടി പുതുപ്പാടി കൈതപ്പൊയിൽ ചന്ദനപ്പുറം വീട്ടിൽ മുഹമ്മദ് ഷക്കീർ (23), താമരശ്ശേരി പെരുമ്പള്ളി കൊട്ടാരക്കോത്ത് വീട്ടിൽ ആദിൽ റഹ്മാൻ (20), പെരുമ്പളളി കൊട്ടാരക്കോത്ത് കവുമ്പുറത്ത് വീട്ടിൽ ആഷിക് കെ.പി (23), എന്നിവരാണ് അറസ്റ്റിലായത്.
താമരശ്ശേരി ലോഡ്ജില്‍ കോഴിക്കോട് റൂറൽ എസ്.പി. ആര്. കറപ്പസാമി ഐ.പി.എസിന്റെ നിർദേശപ്രകാരം പ്രത്യേകസംഘമാണ് പ്രതികളെ പൊക്കിയത്. പ്രതികളുടെ കൈവശം വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 5.15 ഗ്രാം എം.ഡി.എം.എ, പാക്കിംഗിനുള്ള നിരവധി പാക്കറ്റുകളും തൂക്കം നോക്കാനുള്ള ഇലക്ട്രോണിക് ത്രാസും കണ്ടെടുത്തു. കൊടുവള്ളി, കോഴിക്കോട്, താമരശ്ശേരി എന്നിവിടങ്ങളിൽ വിറ്റഴിച്ച ബാക്കി മരുന്നുകളാണ് കണ്ടെടുത്തത്. ഇന്ന് വൈകിട്ട് 6.20ഓടെയാണ് പോലീസ് ലോഡ്ജിൽ പരിശോധന നടത്തിയത്.
കോഴിക്കോട്ടെ മൊത്തക്കച്ചവടക്കാരിൽ നിന്ന് മയക്കുമരുന്ന് വാങ്ങി ചില്ലറ വിൽപന നടത്തുന്നവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു. പ്രതികളിലൊരാളായ മുഹമ്മദ് ഷാക്കിറിനെതിരെ കഴിഞ്ഞ മാർച്ചിൽ 5 ഗ്രാം എംഡിഎംഎ യുമായി താമരശ്ശേരി പൊലീസ് പിടികൂടിയിരുന്നു. താമരശ്ശേരി പോലീസ് ഇയാളെ പിടികൂടി. ഈ കേസിൽ രണ്ടുമാസം ജയിലിൽ കിടന്ന ഇയാൾ മേയിൽ ജാമ്യത്തിലിറങ്ങി. വർധിച്ചുവരുന്ന മയക്കുമരുന്ന് വിൽപന തടയാൻ സംസ്ഥാന വ്യാപകമായി നടത്തുന്ന വേട്ടയുടെ ഭാഗമായാണ് ഇവരെ പിടികൂടിയത്.
താമരശ്ശേരി ഡി.വൈ.എസ്.പി. അഷ്റഫ് തെങ്ങലക്കണ്ടി, ഇന്‍സ്പെക്ടര്‍ അഗസ്റ്റിന് ടി.ഏ, എന്നിവരുടെ നേതൃത്വത്തില്‍ ക്രൈം സ്ക്വാഡ് എസ്. ഐ.മാരായ രാജീവ് ബാബു, സുരേഷ് വി.കെ, ബിജു പൂക്കോട്ട്, താമരശ്ശേരി എസ് ഐ മാരായ സത്യന്.കെ, ജൂനിയര്‍ എസ്.ഐ. ഷിജു കെ, ഏ എസ്.ഐ. ജയ പ്രകാശ്. പി.കെ,സി പി ഒ മാരായ ഷിനോജ്. പി പി ,ജിലു സെബാസ്റ്റ്യന്‍, എസ്.ഒ.ജി സി.പി.ഒ മാരായ ഷെരീഫ്. പി പി,മുഹമ്മദ് റാസിഖ്. പി.കെ, എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.