കുന്നമംഗലം: കുന്നമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ മുങ്ങി മരിച്ചു. ഒരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിലാശ്ശേരി, പൊയ്യപുളിക്കു മണ്ണിൽ കടവിൽ കുളിക്കാനിറങ്ങിയവരാണ് മുങ്ങിമരിച്ചത്. കുരിക്കത്തൂർ കാരിപറമ്പത്ത് മിനി (45), മകൾ ആർദ്ര (18), ചാത്തമംഗലം കുഴി മണ്ണിൽ അദ്വൈദ്(12) എന്നിവരാണ് മരിച്ചത്.
ആൺകുട്ടി ആദ്യം ഒഴുക്കിൽപ്പെടുകയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റ് രണ്ട്പേരും അപകടത്തിൽ പെടുകയുമായിരുന്നു. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സനൂജ (36) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് വൈകുന്നേരം കടവിൽ കുളിക്കാനിറങ്ങിയവരാണ് അപകടത്തിൽ പെട്ടത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.