കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ മൂന്ന് യുവാക്കളെ കോഴിക്കോട് ഡന്‍സാഫും സിറ്റി ക്രൈം സ്ക്വാഡും കസബ പോലീസും ചേർന്ന് പിടികൂടി.
കണ്ണൂര്‍ അമ്ബായിത്തോട് സ്വദേശി പാറചാലില്‍ വീട്ടില്‍ അജിത് വര്‍ഗ്ഗീസ് 22 വയസ്സ്, കുറ്റിയാടി പാതിരിപാറ്റ സ്വദേശി കിളിപൊറ്റമ്മല്‍ വീട്ടില്‍ അല്‍ത്താഫ് 36 വയസ്സ് കാസര്‍ഗോഡ് പൈന സ്വദേശി കുഞ്ഞിപ്പറ വീട്ടില്‍ മുഹമ്മദ് ജുനൈസ് 33 വയസ് എന്നിവരാണ് ഏഴര കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. അറസ്റ്റിലായ അജിത് വർഗീസ് കൊലപാതകശ്രമം, മയക്കുമരുന്ന്, മോഷണം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. ഇതില്‍ വധശ്രമക്കേസില്‍ ഒളിവില്‍ കഴിഞ്ഞു വരവേ ആണ് ഇയാള്‍ പിടിയിലാകുന്നത്.
സംസ്ഥാനത്തിന് പുറത്ത് നിന്ന് കഞ്ചാവ് എത്തിച്ച ശേഷം രഹസ്യകേന്ദ്രത്തിൽ നിന്ന് ആവിശ്യക്കാരായ വിദ്യാർഥികളെ കണ്ടെത്തി ചില്ലറ വിൽപ്പനയാണ് ഇവരുടെ രീതി. ഇരട്ടി ലാഭം പ്രതീക്ഷിച്ചാണ് ഇവർ ചില്ലറ വ്യാപാരം നടത്തുന്നത്. അവരുടെ വലയിൽ പെട്ട വിദ്യാർഥികളിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളോളം ഇവരെ രഹസ്യമായി നിരീക്ഷിച്ച പൊലീസ് ജില്ലയിലെ രഹസ്യകേന്ദ്രം കണ്ടെത്തി പിടികൂടുകയായിരുന്നു.
കഴിഞ്ഞ ഏതാനും കാലമായി ജില്ലയിൽ മയക്കുമരുന്ന് വിൽപന തടയാൻ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി 300 ഗ്രാമോളം വരുന്ന എംഡിഎംഎ, എക്സ്റ്റസി ഗുളികകളും 170ഓളം എൽഎസ്ഡി സ്റ്റാമ്പുകളും കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
കോഴിക്കോട് കസബ സബ് ഇന്‍സ്പെക്ടര്‍ എസ്. അഭിഷേക് ന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ കോഴിക്കോട് ഡാന്‍സഫ് അസിസ്റ്റന്റ് സബ്ബ് ഇന്‍സ്പെക്ടര്‍ മനോജ് എടയേടത് സീനിയര്‍ സി.പി.ഒ കെ അഖിലേഷ് സി.പി.ഒ മാരായ കാരയില്‍ സുനോജ്, അര്ജുന് ക്രൈം സ്കോഡ് അംഗങ്ങളായ എം. ഷാലു, സി.കെ സുജിത്ത്, ഷാഫി പറമ്ബത് അനൂജ് എ , സജേഷ് കുമാര്‍ പി കസബ സ്റ്റേഷനിലെ എസ്.ഐ രാജീവന്, സീനിയര്‍ സി.പി.ഒ രതീഷ് പി.എം, സി.പി.ഒ ബിനീഷ് ഡ്രൈവര്‍ സി.പി.ഒ വിഷ്ണു പ്രഭ എന്നിവര്‍ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.