കോഴിക്കോട് പേരാമ്പ്രയിൽ ടിപ്പർ ലോറി ഇടിച്ച് യുവതിക്ക് പരിക്ക്. പന്തിരിക്കര സ്വദേശിനി നിഷാദയ്ക്കാണ് പരിക്ക് പറ്റിയത്. സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു നിഷാദയെ ലോറി ഇടിച്ചത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
പരിക്കേറ്റ നിഷാദയെ പേരാമ്പ്രയിൽ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സനല്‍കി. ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായി പേരാമ്പ്രയിൽ പോലീസ് അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.