തിരുവമ്പാടി: ഉറുമി ജലവൈദ്യുത രണ്ടാംഘട്ട പദ്ധതിയുടെ(2.4 മെഗാവാട്ട്) പെൻ സ്റ്റോക്ക് പൈപ്പ് പൊട്ടി പവർ ഹൗസിൽ വെള്ളം കയറി. വൈകുന്നേരത്തോടെ വൈദ്യുതി ഉൽപ്പാദനം നടക്കുന്നതിനിടെയാണ് അപകടം.
ജനറേറ്റർ ഡ്രിപ്പായപ്പോള് വെള്ളത്തിന്റെ ശക്തമായ മർദത്തിൽ പെൻസ്റ്റോക്ക് പൈപ്പ് പൊട്ടുകയായിരുന്നു. ഇതേത്തുടർന്ന് ഓഫീസ് മുറിയിലും കൺട്രോൾ റൂമിലും ജനറേറ്റർ റൂമിലും വെള്ളം കയറി. പെൻ സ്റ്റോക്ക് പൈപ്പിന്റെ വെല്ഡിംഗുള്ള ഭാഗമാണ് തകർന്നത്. പൈപ്പിന്റെ കാലപ്പഴക്കമാണ് അപകടകാരണമെന്നു കരുതുന്നു.
ആളപായമില്ലെങ്കിലും പെൻസ്റ്റോക്ക് പൈപ്പ് പൊട്ടിയതു മൂലം രണ്ടാം ഘട്ട പദ്ധതിയിലെ വൈദ്യുതി ഉൽപ്പാദനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണിപ്പോൾ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.