ഡല്‍ഹി പോലീസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി മാസ്കും ഹെല്‍മെറ്റും ധരിക്കാത്ത ഡല്‍ഹി പോലീസുകാര്‍ക്കെതിരേയാണ് നടപടി . ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് വിപിന്‍ സാങ്വിയാണ് പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയത്. സമൂഹത്തിനും ജനങ്ങള്‍ക്കും മാതൃകയാകേണ്ടവരാണ് പോലീസ് ഡ്യൂട്ടി സമയത്ത് മാസ്ക് ധരിക്കുന്നില്ല എന്നത് ഉള്‍പ്പെടെയുള്ള കോവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ പോലീസുകാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതായി നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് കര്‍ശന നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശം.രാജ്യത്തെ പൗരന്മാര്ക്കും സമൂഹത്തിനും മാതൃകയാകേണ്ടവരാണ് പോലീസുകാർ അതിനാല്‍ അവരുടെ ഭാഗത്തുനിന്ന് നിയമപരമായ യാതൊരു വീഴ്ചകളും ഉണ്ടാകാന്‍ പാടില്ലെന്നും കോടതി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.