ചെറുവാടി: മസനഗുഡി വഴി ഊട്ടിയിലേക്ക് ഒരു വിനോദയാത്ര. അതിൻ്റെ ത്രില്ലൊന്ന് വേറെ തന്നെയാണ്. എന്നാൽ കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി പഞ്ചായത്തിലെ അങ്കണവാടി ജീവനക്കാർക്കായി ഇത്തരമൊരു യാത്ര യാഥാർഥ്യമാക്കിയിരിക്കുകയാണ്. പഞ്ചായത്തിലെ മുഴുവൻ അങ്കണവാടി വർക്കർമാരെയും ഹെൽപ്പർമാരെയും ഉൾപ്പെടുത്തിയാണ് യാത്ര സംഘടിപ്പിച്ചത്.
രാവും പകലും വിവിധ പരിപാടികളുമായി ഓടുന്ന അങ്കണവാടി ജീവനക്കാർക്ക് ഒരു ദിവസമെങ്കിലും ആഹ്ലാദത്തിൻ്റെയും നൃത്തത്തിൻ്റെയും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര സംഘടിപ്പിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു പറഞ്ഞു. യാത്രയ്ക്ക് ആവശ്യമായ പണം സ്പോൺസർഷിപ്പിലൂടെ കണ്ടെത്തി.
യാത്ര പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ ഫ്ലാഗ് ഓഫ് ചെയ്തു. സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ ആയിഷ ചേലപ്പുറത്ത്, ബാബു പൊലുകുന്നത്ത്, മറിയം കുട്ടിഹസ്സൻ, മെമ്പർമാരായ കരിം പഴങ്കൽ, ഫാത്തിമ നാസർ, ഐ സി ഡി എസ് ഓഫീസർ ലിസ്സ കെ, റസീന ബഷീർ എന്നിവർ സംബന്ധിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










