ലോകത്തിലെ വലിയ കണ്ടല്‍കാടിനെ കുറിച്ച് കണ്ടല്‍ക്കാടുകളുടെ ആവാസവ്യവസ്ഥയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുക, അവയുടെ പരിപാലനവും സംരക്ഷണവും വികസനവും ഉറപ്പാക്കുക എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം.
ജൈവവൈവിധ്യ കലവറയാണ് കണ്ടല്‍കാടുകള്‍. തീരദേശത്തിന്റെയും അതുവഴി ഭൂമിയുടെയും കാവല്‍ക്കാര്‍. ജൂലൈ 26 ലോക കണ്ടല്‍ ദിനമാണ്.
ലോകത്തിലെ വലിയ കണ്ടല്‍ക്കാട് ഇന്ത്യയില്‍ ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍ക്കാട് നമ്മുടെ ഇന്ത്യയിലാണെന്ന് എത്രപേര്‍ക്കറിയാം. അതെ ഗംഗ, ബ്രഹ്മപുത്ര നദികളുടെ തീരത്ത് പശ്ചിമബംഗാളിലും ബംഗ്ലാദേശിലുമായി പരന്നുകിടക്കുന്ന സുന്ദര്‍ബനാണ് ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍ ജൈവ കലവറ. ബംഗാളിഭാഷയില്‍ സുന്ദര്‍ബന്‍ എന്ന വാക്കിന്റെ അര്‍ഥം ഭംഗിയുള്ള വനം എന്നാണ്.
‘പ്രകൃതിയുടെ ശ്വാസകോശങ്ങൾ’ എന്നറിയപ്പെടുന്ന കണ്ടൽവനങ്ങൾ സംരക്ഷിക്കുകയും അവ നശിപ്പിച്ചാലുള്ള ദോഷങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തിയ പരിസ്ഥിതി പ്രവർത്തകൻ കല്ലേൻ പൊക്കുടനെ ഈ ദിനത്തിൽ സ്മരിക്കണം.
1989-ൽ 500 കണ്ടൽചെടികൾ നട്ട് പരിസ്ഥിതിപ്രവർത്തനം തുടങ്ങിയ പൊക്കുടൻ കേരളത്തിൽ ഒരു ലക്ഷത്തോളം കണ്ടൽ തൈകൾ നട്ടിട്ടുണ്ട്.
കണ്ടൽക്കാടുകളെപ്പറ്റി അറിയാൻ പല വിദേശരാജ്യങ്ങളിൽനിന്നും പരിസ്ഥിതിപ്രവർത്തകരും ഗവേഷകരും പൊക്കുടനെ തേടിയെത്തി. യുഗോസ്ലാവ്യ, ജർമനി, ശ്രീലങ്ക, ഹംഗറി, നേപ്പാൾ എന്നിവങ്ങളിലും ഇന്ത്യയിലെ പല സർവകലാശാലകളിലും പൊക്കുടന്റെ കണ്ടൽക്കാടുകളെപ്പറ്റി ഗവേഷണ പ്രബന്ധങ്ങൾ ഉണ്ടായിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.