ന്യൂഡൽഹി ∙ പഞ്ചാബും കയ്യടക്കിയതോടെ ആംആദ്മി പാർട്ടി ദേശീയ പാർട്ടിയായി മാറിയെന്ന് എഎപി വക്താവ് രാഘവ് ഛദ്ദ. കോൺഗ്രസിന്റെ സ്ഥാനത്തേക്ക് പാർട്ടി എത്തി. ഒരിക്കൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു.
‘ഒരു രാഷ്ട്രീയപാർട്ടി എന്ന നിലയിൽ എഎപിക്ക് ഇത് മനോഹരമായ ദിവസമാണ്. കാരണം ഇന്ന് ഞങ്ങൾ ഒരു ദേശീയ പാർട്ടിയായി മാറിയിരിക്കുന്നു. ഞങ്ങൾ ഇനി ഒരു പ്രാദേശിക പാർട്ടിയല്ല. ദൈവം ഞങ്ങളെയും അരവിന്ദ് കേജ്രിവാളിനെയും അനുഗ്രഹിക്കട്ടെ. ഒരിക്കൽ അദ്ദേഹം രാജ്യത്തെ നയിക്കും.’– രാഘവ് ഛദ്ദ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.