സംസ്ഥാനത്ത് തക്കാളി വില കുതിക്കുന്നു. തക്കാളി കിലോയ്ക്ക് 50 രൂപയാണ് ഒറ്റ ദിവസം കൊണ്ട് വർധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തക്കാളിയുടെ വരവ് കുറഞ്ഞതാണ് തക്കാളി വില കൂടാൻ കാരണം. സംസ്ഥാനത്ത് ഇപ്പോള്‍ തക്കാളി വില സെഞ്ച്വറിയിലേക്കടുക്കുകയാണ്.
ദിവസങ്ങൾക്ക് മുമ്പ് 12 രൂപയുണ്ടായിരുന്ന തക്കാളിക്ക് 100 രൂപയായി. കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം തുടങ്ങിയ പ്രധാന നഗരങ്ങളിൽ തക്കാളിക്ക് 80 മുതൽ 90 വരെയാണ് വില.
ബലിപെരുന്നാൾ അടുത്തിരിക്കെ തക്കാളിയുടെ വിലയും ഇതുപോലെ കുതിച്ചുയരുന്നത് പെരുന്നാളിനെ സാരമായി ബാധിക്കും. എന്നാൽ ഉള്ളി, കിഴങ്ങ് തുടങ്ങിയവയുടെ വിലയിൽ കാര്യമായ വർധനയില്ല. തക്കാളി വില നിയന്ത്രിക്കാൻ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും വിമർശനമുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.