കോഴിക്കോട്: കുന്ദമംഗലത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് അപകടം. ഇന്ന് പുലർച്ചെ 4 മണിയോടെ ഐഐഎമ്മിന് സമീപമാണ് സംഭവം.
തൊടുപുഴയില്‍ നിന്ന് വയനാട്ടിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട് ബസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നിരവധി കടകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കൂടാതെ കഴിഞ്ഞ ദിവസം പ്രവർത്തനം ആരംഭിച്ച ലഞ്ച് ഹൗസിന്റെ മുൻഭാഗം പൂർണമായും തകരുകയും ചെയ്തു.
അപകടത്തില്‍ കെഎസ്ഇബിയുടെ ഒരു ഹൈ ടെൻഷൻ വൈദ്യുതി തൂണും തകർന്നു. ഇത് പ്രദേശത്ത് വൈദ്യുതി വിതരണത്തെ ബാധിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് എം. ബാബുമോന്റെ നേതൃത്വത്തിലുള്ള സംഘം അപകടസ്ഥലം സന്ദർശിച്ച് കടകള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തി. കെഎസ്ഇബി ജീവനക്കാരും പോലീസും സ്ഥലത്തെത്തി. കട തുറക്കാത്തതിനാൽ ആളപായമില്ല. അമിത വേഗതയാണ് അപകടകാരണമെന്ന് സംശയിക്കുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.