അബുദാബി : കടലിൽ വീണ അരക്കോടി രൂപ വിലമതിക്കുന്ന ആഡംബര വാച്ച് ദുബായ് പൊലീസ് കടലിൽനിന്ന് മുങ്ങിയെടുത്തു. പാം ജുമൈറയിൽ ഉല്ലാസ ബോട്ടിൽ യാത്ര ചെയ്യുകയായിരുന്ന യുഎഇ സ്വദേശിയുടെ റോളക്‌സ് ബ്രാൻഡ് വാച്ചാണ് കടലില്‍ വീണത്. കടലിൽ വീണ വാച്ചിന് അരക്കോടി രൂപയിലധികം (250,000 ദിർഹം; ഏകദേശം 56 ലക്ഷം രൂപ) വിലയുണ്ട്.
ദുബായ് പോലീസിന്റെ പ്രത്യേക ഡൈവിംഗ് സംഘമാണ് കടലിൽ നിന്ന് ആഡംബര വാച്ച് കണ്ടെടുത്തത്. ഹമീദ് ഫഹദ് അലമേരി എന്നയാളുടെ വാച്ചാണ് അബദ്ധത്തില്‍ കടലില്‍ വീണത്. സുഹൃത്തുക്കളോടൊപ്പം ദുബായിലെ പാം ജുമൈറയിൽ നിന്ന് ഉല്ലാസ ബോട്ടിൽ യാത്ര ചെയ്യവെയാണ് വിലകൂടിയ റോളക്‌സ് വാച്ച് കടലിൽ വീണത്. ഏറ്റവും ആഴമുള്ള സ്ഥലത്ത് വാച്ച് നഷ്ടപ്പെട്ട ഹമീദ് ഫഹദിന് അത് തിരികെ ലഭിക്കുമെന്ന് പ്രതീക്ഷയില്ലായിരുന്നു. എന്നാൽ പ്രതീക്ഷ കൈവിടാതെ ഹമീദ് ഫഹദ് ഉടൻ ദുബായ് പോലീസിനെ വിവരം അറിയിച്ചു.
അരമണിക്കൂറിനുള്ളിൽ ദുബായ് പോലീസിന്റെ മുങ്ങൽ വിദഗ്ധരുടെ സംഘം സ്ഥലത്തെത്തി. 30 മിനിറ്റിനുള്ളിൽ അവർ അത് കടലിനടിയിൽ കണ്ടെത്തി മുങ്ങിയെടുക്കുകയും ചെയ്തു. വാച്ചുമായി എത്തിയ പോലീസ് സംഘത്തെ ഹമീദും സുഹൃത്തുക്കളും നിറഞ്ഞ കൈയടിയോടെയാണ് വരവേറ്റത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.