കോഴിക്കോട്: താമരശ്ശേരി ടൗണിൽ അപകടക്കെണിയായി മാറിയ വലിയ കുഴി ഒടുവിൽ ട്രാഫിക് പോലീസ് നികത്തി. കോഴിക്കോട് കൊല്ലഗൽ ദേശീയപാത 766 ൽ താമരശ്ശേരി ടൗണിലെ ജില്ലാ റൂറൽ ട്രഷറിക്കും പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിനും മുന്നിലായിരുന്നു റോഡില്‍ അപകടമായി വന്‍ ഗര്‍ത്തം രൂപപ്പെട്ടത്. കലുങ്ക് നിർമാണത്തിന്റെ ഭാഗമായി റോഡ് റീ ടാറിങ് നടത്തിയില്ല. ഇവിടെയാണ് മുൻകാലങ്ങളിലെ ചെറിയ കുഴി വാഹനങ്ങൾ സഞ്ചരിച്ചതോടെ വലിയ കുഴിയായി മാറിയത്. ഇരുചക്രവാഹനം പലതവണ കുഴിയിൽ വീണു. റോഡ് തകർന്നതോടെ വാഹനങ്ങൾ വേഗം കുറയ്ക്കാൻ നിർബന്ധിതരായി. ഇതോടെ താമരശ്ശേരി ടൗണിൽ വൻ ഗതാഗതക്കുരുക്കുണ്ടായി.
ദേശീയപാത അതോറിറ്റിക്കും റോഡ് നിർമാണ കരാറുകാരോടും നിരവധി തവണ പരാതി നൽകിയിട്ടും റോഡിലെ കുഴികൾ നികത്താത്തതിനെ തുടർന്ന് താമരശ്ശേരി ട്രാഫിക് യൂണിറ്റിലെ സേനാംഗങ്ങൾ രംഗത്തെത്തി. ക്വാറി മാലിന്യം ഇറക്കി യൂണിഫോമിട്ട പോലീസുകാർ തന്നെയാണ് റോഡിലെ കുഴികൾ നികത്തി ഗതാഗതം സുഖമമാക്കിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.