താമരശ്ശേരി ചുരത്തില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം. ദേശീയപാത 766ല്‍ താമരശ്ശേരി ചുരത്തില്‍ ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെയാണ് വീണ്ടും ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കുഴി അടയ്ക്കുന്നതിനുള്ള പ്രവൃത്തികള്‍ക്ക് വേണ്ടിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ചുരത്തിലെ 6, 7, 8 ഹെയര്‍പിന്‍ വളവുകളിലെ കുഴികള്‍ അടയ്ക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.