കോഴിക്കോട്: നിയമം ലംഘിച്ച് മൂന്ന് പേരുമായി യാത്ര ചെയ്ത വിദ്യാർഥിനികൾ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. കോഴിക്കോട് മണാശ്ശേരിയിലാണ് വിദ്യാർത്ഥിനികളുടെ അപകട യാത്ര. മൂന്നു പെൺകുട്ടികൾ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം ബസിൽ ഇടിക്കാതെ രക്ഷപ്പെട്ടു. ഹെൽമറ്റ് ധരിക്കാതെയായിരുന്നു ഇവരുടെ യാത്ര.
മണാശ്ശേരി നാലകവല പട്ടാപ്പകലാണ് സംഭവം. ട്രിപ്പിള്‍സ് അടിച്ചെത്തിയ വിദ്യാര്‍ത്ഥിനികളുടെ ഇരുചക്രവാഹനം അശ്രദ്ധമായി റോഡ് മുറിച്ച് കടക്കുന്നു. ഇതിനിടെ ഒരു സ്വകാര്യ ബസ് അമിതവേഗതയിൽ എത്തി. വിദ്യാർത്ഥികളെ കണ്ട് ഡ്രൈവർ ബസ് ബ്രേക്ക് ഇട്ടതിനാൽ വൻ അപകടം ഒഴിവായി.
ബാലൻസ് തെറ്റാതെ മൂന്നു പേരും സ്കൂട്ടറുമായി പോവുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.