കോഴിക്കോട് :പെരുമഴക്കൊപ്പം ഇനി തീരത്ത് വറുതിയുടെ നാളുകളും. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധരാത്രി വരെയാണ് കടലില്‍ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തുന്നത്.
ഇനിയുള്ള 52 ദിവസങ്ങള്‍ കോഴിക്കോട് ജില്ലയിലെ 1307 യന്ത്രവത്കൃത ബോട്ടുകള്‍ കടലിലിറങ്ങാതെ തീരത്തടുപ്പിക്കും. ഇതോടെ പതിനായിരകണക്കിന് മത്സ്വ തൊഴിലാളികള്‍ക്ക് വറുതിയുടെ കാലമാകും. ബേപ്പൂര്‍, പുതിയാപ്പ, കൊയിലാണ്ടി, ചോമ്ബാല എന്നീ തുറമുഖങ്ങള്‍ കേന്ദ്രീകരിച്ച മത്സ്യ ബന്ധനം നടത്തുന്ന ബോട്ടുകള്‍ ഇന്നലെ വൈകുന്നേരത്തോടെ തീരമണഞ്ഞു.
ട്രോളിങ് നിരോധനത്തിന്റെ മുന്നോടിയായി ബോട്ടുകളും ഉപകരണങ്ങളും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള തിരക്കിലായിരുന്നു തൊഴിലാളികള്‍. ബോട്ടുകള്‍ യാഡിലേക്ക് മാറ്റി കഴിഞ്ഞാല്‍ അറ്റകുറ്റപ്പണി ഉള്‍പ്പെടെ നടത്തുന്നവരുണ്ട്. നിരോധന കാലത്ത് ആഴകടല്‍ ട്രോളിങ് അനുവദിക്കില്ല. സംസ്ഥാന അതിര്‍ത്തിയില്‍ 12 നോട്ടിക്കല്‍ മൈല്‍ വരെ പരമ്ബരാഗത വള്ളങ്ങള്‍ക്ക് മത്സ്യ ബന്ധനം നടത്താം.
ട്രോളിങ് നിരോധനം ലംഘിക്കുന്നവരെ കണ്ടെത്താന്‍ ഫിഷറീസും മറൈന്‍ എന്‍ഫോഴ്സ്മെന്റും കടലില്‍ പരിശോധന ശക്തമാക്കും. മത്സ്യസമ്ബത്ത് വര്‍ദ്ധിപ്പിക്കുവാനും അതു വഴി മത്സ്യത്തൊഴിലാളികളുടെ വരുമാനമാര്‍ഗം ഉറപ്പുവരുത്തുകയും പോഷകമൂല്യമുള്ള മത്സ്യങ്ങളുടെ വംശവര്‍ദ്ധനവ് നടപ്പിലാക്കുവാനും ഉദ്ദേശിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തുന്നത്.
1988 – ലാണ് സര്‍ക്കാര്‍ ഈ നിരോധനം ഇന്ത്യയില്‍ നടപ്പിലാക്കിയത്. തുടര്‍ന്ന് ഇന്ത്യയില്‍ ആദ്യം കൊല്ലം തീരത്താണ് നിരോധനം പ്രാബല്യത്തില്‍ വരുത്തിയത്. തുടര്‍ന്ന് പരമ്ബരാഗത മത്സ്യത്തൊഴിലാളികളെ ട്രോളിങ് നിരോധനത്തില്‍ നിന്നൊഴിവാക്കുന്ന കേരളാ വര്‍ഷകാല മത്സ്യബന്ധന സംരക്ഷണ നിയമം 2007ല്‍ ആണു നിലവില്‍ വരുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.