സാധാരണയായി കണ്ടുവരുന്ന ഒന്നാണ് വായ്പ്പുണ്ണ്. അത്ര അപകടകാരി അല്ലെങ്കിലും ഭക്ഷണം കഴിക്കുന്നതിനും സംസാരിക്കുന്നതിനുമൊക്കെ വായ്പ്പുണ്ണ് തടസ്സം സൃഷ്ടിക്കാറുണ്ട്. ഭക്ഷണം കഴിക്കുന്ന സമയത്ത് അസഹ്യമായ നീറ്റലും അനുഭവപ്പെടും. ഇരുമ്ബിന്റെ കുറവ്, വിറ്റാമിന്‍ ബി, സി എന്നിവയുടെ കുറവ് വായ്പ്പുണ്ണ് വരുന്നതിന് മറ്റ് പല കാരണങ്ങളാണ്. വായ്പ്പുണ്ണ് അകറ്റാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില കാര്യങ്ങളുണ്ട് .
വായ്പ്പുണ്ണിന്റെ മുകളില്‍ അല്‍പ്പം തേന്‍ രണ്ടോ മൂന്നോ ദിവസം പുരട്ടാവുന്നതാണ്. വായ്പ്പുണ്ണ് ഉള്ളവര്‍ നല്ല പുളിയുള്ള മോര് കവിള് കൊള്ളുന്നത് വളരെ നല്ലതാണ്. ഇത് വായ്പ്പുണ്ണ് പെട്ടെന്ന് മാറാന്‍ സഹായിക്കുന്നു. കൂടാതെ മോരില്‍ അല്‍പ്പം നാരങ്ങ നീരും ചേര്‍ക്കാവുന്നതാണ്. ബേക്കിംഗ് സോഡ കൊണ്ട് നമുക്ക് വായ്പ്പുണ്ണിനെ ഇല്ലാതാക്കാന്‍ സാധിക്കും. ബേക്കിംഗ് സോഡ പേസ്റ്റാക്കി വായ്പ്പുണ്ണുള്ള ഭാഗത്ത് പുരട്ടുക. മൗത്ത് വാഷ് ആയി ബേക്കിംഗ് സോഡ ഉപയോഗിക്കുന്നതിലൂടെ വായ്പ്പുണ്ണിനെ ഇല്ലാതാക്കാന്‍ സാധിക്കും. ഇനി അതല്ല ബേക്കിംഗ് സോഡ വെള്ളത്തില്‍ നല്ല പോലെ കലര്‍ത്തി ദിവസവും മൂന്ന് നാല് നേരം വീതം വായ കഴുകുക. ഇത് വായ്പ്പുണ്ണ് വേഗത്തില്‍ ഇല്ലാതാക്കാന്‍ സഹായിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.